E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:51 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഡല്‍ഹി സ്ക്കൂള്‍ ഒാഫ് ഡ്രാമയുടെ ഇടനാഴികളിലേക്ക് മധു വീണ്ടുമെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളികളുടെ സിനിമ ഗൃഹാതുരത്വത്തില്‍  ചെമ്മീനിലെ പരീക്കുട്ടി എന്നും പ്രിയപ്പെട്ട കഥാപാത്രമാണ്. എന്നാല്‍ പരീക്കുട്ടി എന്ന മധുവിന്‍റെ കലാലയജീവിതത്തിന്‍റെ ഒാര്‍മ്മകള്‍ അങ്ങ് രാജ്യതലസ്ഥാനത്താണ്. നടന വഴികളില്‍ പിച്ചവെച്ച ഡല്‍ഹി സ്ക്കൂള്‍ ഒാഫ് ഡ്രാമയുടെ ഇടനാഴികളിലേക്ക് മധു വീണ്ടുമെത്തി.

സ്ക്കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു മലയാളത്തിലെ അഭിനയകാരണവര്‍ മധു. ഓര്‍മ്മകളിലേക്ക് വീണ്ടും നടന്നുകയറിയപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് കണ്ടത് ആശ്ചര്യമായിരുന്നു. നടനജീവിതത്തിന് അടിത്തറ പാകിയ കലാലയം മാറിയിരിക്കുന്നു.  സന്തോഷം മറച്ചുവെയ്ക്കുന്നില്ല.

കലാലയത്തിന്‍റെ ഇടനാഴികളിലൂടെ നടന്നപ്പോള്‍ നടന്‍ മധു ഇരുപത്തിഒന്ന് വയസ്സുകാരന്‍ മാധവന്‍ നായരായി. അരനൂറ്റാണ്ടുമുന്പ് പഠിച്ചിറങ്ങിയ കലാലയത്തില്‍ ഒപ്പം കൂടി ഉറ്റ സുഹൃത്തുക്കളും. ഒാര്‍മ്മകള്‍ പുതുക്കിയും തമാശപറഞ്ഞും അവര്‍ക്കൊപ്പം പ്രിയകലാലയത്തില്‍ ഒരു പ്രദക്ഷിണം.

പത്മശ്രീ ബഹുമതി സ്വീകരിക്കാന്‍ ഡല്‍ഹിയിലെത്തിയപ്പോഴാണ് അവസാനമായി ഇവിടെയെത്തുന്നത്. കൂടെ പഠിച്ചവരില്‍ പലരും ഇന്നില്ല. നാടകവേദിയില്‍ നിന്ന് അഭ്രഭാളിയിലേക്ക് ചുവടുവെയ്ക്കാന്‍ പ്രേരിപ്പിച്ച ഗുരുക്കന്മാരെ മനസില്‍ ഓര്‍ത്ത് ആ പ്രയാണം തുടര്‍ന്നു. ഡല്‍ഹിയിലെ നാടകകൂട്ടായ്മ ഒരുക്കിയ സ്നേഹവിരുന്നിലും മധു പങ്കെടുത്തു. ഒപ്പം കൂടാന്‍ നാടകാചാര്യന്‍ ഒാം ചേരി എന്‍ എന്‍ പിള്ളയും ചടങ്ങില്‍ എത്തി. പരീക്ഷണനാടകങ്ങള്‍ അതിരുകടക്കുന്നതിലുള്ള പരിഭവം ഇരുവരും പങ്കുവെച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :