ഗംഗ്നം സ്റ്റൈലിലൂടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ കയ്യിലെടുത്ത പി.എസ്.വൈയുടെ പുതിയ പാട്ടെത്തി. ഐ ലവ് ഇറ്റ് എന്ന് പേരിട്ടിരിക്കുന്ന ഗാനം ഒന്നര കോടി കാഴ്ചക്കാരെ ഇതിനകം സ്വന്തമാക്കി കഴിഞ്ഞു.
പി.എസ്.വൈയുടെ കാഴ്ചക്കാരെ താങ്ങാനാകാതെ യൂട്യൂബില്‍ മാറ്റം വരുത്തിയത് ചരിത്രം. ഗന്നം സ്റ്റൈലിന് അത്ര കണ്ട് ജനപ്രീതി നേടിയെടുക്കനായി. എന്നാല്‍ അതിന് പിന്നാലെ എത്തിയ പാട്ടുകളൊന്നും തന്നെ ശ്രദ്ധ നേടിയില്ല. എന്നാല്‍ പുതിയ ഗാനം ഐ ലൌവ് ഇറ്റിന് കാഴ്ചക്കാരെ സ്വന്തമാക്കന്‍ കഴിയന്നുണ്ട്.
പുറത്ത് വന്ന് മൂന്ന് ദിവസം പിന്നിടുമ്പോള്‍ ഒരു കോടി അറുപത്തിയഞ്ച് ലക്ഷം പേരാണ് യൂട്യൂബില്‍ പാട്ട് കണ്ടത്. പതിവ് പോലെ രസകരമായ വരികളും നൃത്തവും തന്നെയാണ് പാട്ടിനെ വൃത്യസ്തമാക്കുന്നത്.
വൈറല്‍ ഹിറ്റാകാന്‍ സാധ്യതയില്ലെന്നാണ് പാട്ടിനെ ആരാധകര്‍ വിലയിരുത്തുന്നത്. നാലു ലക്ഷം യൂട്യൂബ് ലൈക്ക് പാട്ട് നേടിയപ്പോള്‍ ഇരുപത്തി രണ്ടായിരം പേര് മോശം പാട്ടെന്ന് അഭിപ്രായപ്പെടുന്നു.