ചന്ദനമഴ എന്ന ഒറ്റ സീരിയലിലൂടെ അമൃത ദേശായിയായി മാറിയ മലയാളികളുടെ പ്രിയതാരം മേഘ്ന വിന്‍സെന്റെ് പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത് അമൃത എന്ന കഥാപാത്രമായി തന്നെയാണ്. കൃഷ്ണപക്ഷകിളികള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ബാലതാരമായാണ് മേഘ്നയുടെ അഭിനയത്തിലേക്കുളള കടന്നു വരവ്. നടി ഡിബിംളിൻറെ സഹോദരന് ഡോണ്‍ ടോം മേഘ്നയുടെ കഴുത്തില്‍ മിന്നു ചാര്ത്തിയതിൽപ്പിന്നെ അഭിനയ ജീവിതത്തില്‍ നിന്ന് കുറച്ച് കാലത്തേക്ക് ചെറിയൊരു ബ്രേയ്ക്ക് എടുത്തിരിക്കുകയാണ് മേഘ്ന. ഈയിടെ മേഘ്ന പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് തന്റെ വിവാഹത്തോടനുബന്ധിച്ച് സമൂഹമാധ്യമത്തില്‍ പോസ്ററ് ചെയ്ത പ്രൊമോ വീഡിയോയ്ക്ക് കിട്ടിയ ട്രോള്‍ വഴിയാണ്. തന്റെ പുതിയ വിശേഷങ്ങളെ കുറിച്ചും ട്രോളുകളെ കുറിച്ചും മേഘ്ന സംസാരിക്കുന്നു.
മേഘ്നയുടെ പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാണ്?
വിവാഹം കഴിഞ്ഞു. ഇപ്പോള്‍ ചെന്നെയില്‍ ഒരു ടെലിവിഷന്‍ അവാര്‍ഡ് ഉണ്ടായിരുന്നു. നോമിനേഷനില്പ്പെട്ടിരുന്നു. അത് അറ്റന്റെ് ചെയ്തു. കൂടാതെ അതില്‍ തന്നെ ഒരു ഡാന്‍സ് പെര്‍ഫോമൻസ് ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി. ഇപ്പോള്‍ കുടുംബം, സ്വസ്ഥം.
ഡോണ്‍ ടോമുമൊത്തുളള പുതിയൊരു ജീവിതത്തെക്കുറിച്ച് ?
നല്ലൊരു ലൈഫ് തന്നെയാണ്. ഹസ്ബന്റിന്റെ പേര് ഡോണ്‍ ടോം എന്നാണ്. ഡ്രീം കളക്ഷന്‍സ് എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. പക്കാ അറേഞ്ച്ഡ് മാരേജായിരുന്നു. ഹസ്ബന്റന്റെ വീട് തൃശ്ശൂര്‍ ആണ്, വളരെ ലൗവിങ് ആണ്, കെയറിംങ് ആണ്. അക്കാര്യത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഹസ്ബന്റിന്റെ മനസ്സിലെ ഭാര്യാ സങ്കല്‍പ്പത്തില്‍ ജീവിക്കാന്‍ ഞാനും പരാമവധി ശ്രമിക്കും.
വിവാഹശേഷം ചെറിയൊരു ബ്രേക്ക്. ഒരു തിരിച്ചു വരവ് എപ്പോഴുണ്ടാകും?
കുറച്ച് നാളിലേക്ക് ഒരു ചെറിയ ബ്രേക്ക് എടുത്തു. അത് കഴിഞ്ഞിട്ട് നോക്കാം ബാക്കി. പിന്നെ ഹസ്ബന്റ് ആണെങ്കിലും അവരുടെ കുടുംബമാണെങ്കിലും എല്ലാം വളരെ സപ്പോര്‍ട്ടീവ് ആണ്. അഭിനയിക്കരുത് എന്നൊന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അഭിനയ ജീവിതവുമായി മുന്നോട്ട് പോകാമെന്ന് തന്നെയാണ് തീരുമാനിച്ചിരുന്നത്. പിന്നെ വിവാഹം കഴിഞ്ഞു, അതിന്റെ വിരുന്നും മറ്റുമായി ചെറിയ തിരക്കിലാണ് ഇപ്പോള്‍.
ഡോണ്‍ ടോമിന്റെ സഹോദരി ഡിംബിള്‍ റോസുമൊത്തുളള നിമിഷങ്ങള്‍?
ഡിംബിംള് റോസുമായി അടിച്ച് പൊളിക്കുക തന്നെയാണ്. പരസ്പരം കാണാന്‍ പറ്റുന്ന, ഒത്തുകൂടാന്‍ പറ്റുന്ന ദിവസങ്ങളിലെല്ലാം ഒത്തു കൂടും. ഞങ്ങള്‍ ആദ്യമേ സുഹൃത്തുക്കളായിരുന്നു. കുട്ടിക്കാലത്ത് കൃഷ്ണപക്ഷ കിളികള്‍ എന്ന ഒരു സിനിമയില്‍ ബാലതാരങ്ങളായി ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ആ സൗഹൃദം കൂടുതല്‍ ദൃഢമായിരിക്കുന്നു.