‘സ്റ്റൈലിഷായി നടക്കൽ ക്രേസായിരുന്നു. വാപ്പച്ചിയായിരുന്നു ഇക്കാര്യത്തിൽ സ്വാധീനിച്ചത്. അന്ന് ഇന്നത്തെപ്പോലെ സ്റ്റൈലിസ്റ്റുകളൊന്നുമില്ലല്ലോ. എല്ലാം വാപ്പിച്ചി തന്നെയാണ് ചെയ്തിരുന്നത്. അത് കണ്ടാണ് ഞാനും പഠിച്ചത്.’ പറയുന്നത് കുഞ്ഞിക്ക എന്ന് യുവ ആരാധകർ വിളിക്കുന്ന മലയാളികളുടെ സ്വന്തം ഡിക്യു ദുൽഖർ സൽമാൻ. മലയാളത്തിന്റെ എക്കാലത്തെയും സ്റ്റൈലിഷ് ഹീറോ മമ്മൂട്ടിയുടെ സ്റ്റൈൽ സെൻസിന്റെ ആരാധകനാണ് ഈ മകനും. വനിതയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് തന്റെ അഭിരുചികളെക്കുറിച്ചും സിനിമയെക്കുറിച്ചും മകൾ ജനിച്ച സന്തോഷവുമെല്ലാം ദുൽഖർ പങ്കുവയ്ക്കുന്നത്.
മകൾ ജനിച്ചപ്പോൾ വന്ന മാറ്റം വളരെ വലുതാണെന്ന ദുൽഖർ പറയുന്നു. ‘‘ഷോപ്പ് ചെയ്യാനും വാർഡ്രോബിൽ എന്തൊക്കെയുണ്ടെന്ന് നോക്കി നിൽക്കാനും ഒക്കെയുള്ള മനസ് ഇപ്പോൾ മാറിത്തുടങ്ങി. എന്നാലും ഇഷ്ടമാണ് ഫാഷനോട്. സ്റ്റൈലിസ്റ്റ് അഞ്ചോ പത്തോ ഔട്ട്ഫിറ്റുകൾ അയച്ചുതന്നാൽ അതിൽ ഏറ്റവും നല്ലത് തിരഞ്ഞെടുക്കാൻ എനിക്കറിയാം. അത് പാരമ്പര്യമായി കിട്ടിയതായിരിക്കും. ദുൽഖർ ചെറുപുഞ്ചിരിയോടെ പറയുന്നു.
ആരോടും മത്സരമില്ല എന്നു പറഞ്ഞാൽ കള്ളമാകും. എല്ലാവരുടെയും സിനിമകൾ കാണാറുണ്ട്.
മനസ് നിറഞ്ഞ് ഒരാൾ ആക്ടർ എന്നു വിളിച്ചാൽ അത് മതി. അതാണ് സന്തോഷം
ഏതൊരാളെയും പോലെ എന്റെ ജീവിതത്തിലെയും വലിയ സ്വപ്നമാണ് മകൾ. അമാലിന്റെ കുഞ്ഞ് വേർഷൻ
ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം. ക്ലിക്ക് ചെയ്യുക.