കാളിദാസ് ജയറാം നായകനായി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പൂമരത്തിലെ രണ്ടാമത്തെ പാട്ട് റിലീസ് ചെയ്തു. യുവാക്കളിൽ തരംഗമായി മാറിയ പൂമരത്തിന്റെ ഗാനത്തിന് ശേഷം രണ്ടാമത്തെ ഗാനവും ക്യാപസിന്റെ ഉൾത്തുടിപ്പുകൾ പങ്കുവയ്ക്കുന്നതാണ്. ‘കടവത്തൊരു തോണിയിരിപ്പൂ...’ എന്ന ഗാനം യഥാർത്ഥത്തിൽ കാളിദാന്റെ കഥാപാത്രം എഴുതുന്ന കവിതയായാണ് ചിത്രത്തിൽ കാണിക്കുന്നത്. ‘ഇവിടം ഒരു പുഴയായിരുന്നു’ എന്ന വിഷയത്തെക്കുറിച്ചുള്ള മലയാളം കവിതാ രചനയിൽ കാളിദാസ് കുറിക്കുന്ന വരികളാണ് പാട്ട്.
സാമൂഹിക പ്രസക്തിയുള്ള വിഷയവും അതിലേറെ ഒരു സസ്പെൻസ് നിലനിൽക്കുന്ന കാളിദാസിന്റെ ഭാവങ്ങളും ഗാനത്തിന് പശ്ചാത്തലമൊരുക്കുമ്പോൾ ഏറെ ആസ്വാദ്യമാകുന്നു. അജീഷ് ദാസന്റെ വരികൾക്ക് ലീല എൽ ഗിരിക്കുട്ടൻ ഈണം നൽകിയിരിക്കുന്നു. കാർത്തിക് ആണ് ആലാപനം. കടവത്തൊരു തോണി എന്ന പൂമരത്തിലെ രണ്ടാമത്തെ വിഡിയോ ഗാനം കാണാം.