ബോളിവുഡില്‍ നിന്ന് ഹൊറര്‍ ത്രില്ലര്‍ ചിത്രം ദൊബാര റിലീസിന് തയാറെടുക്കുന്നു. ഹുമ ഖുറേഷിയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ എത്തി. 2013ല്‍ പുറത്തിറങ്ങി വലിയ വിജയം കൊയ്ത ഹോളിവുഡ് ചിത്രം ഒക്യുലസിന്റെ ഔദ്യോഗിക റീമേക്കാണ് ദൊബാര. മുഖം നോക്കുന്ന ഒരു കണ്ണാടി പശ്ചാതലമാക്കിയാണ് സിനിമയുടെ കഥ. ഇതിന് പിന്നിലെ രഹസ്യം തേടിയിറങ്ങുന്ന രണ്ട് സഹോദരങ്ങളിലൂടെ കഥ വികസിക്കുന്നത്.
ഹുമ ഖുറേഷി, സാഹിബ് സലിം, ആദില്‍ ഹുസൈന്, ലിസ റേയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പ്രവാല്‍ രമണാണ് സംവിധാനം. ആര്‍ക്കോ പ്രവോ മുഖര്‍ജി സംഗീതം ഒരുക്കിയിരിക്കുന്നു. ജൂണ്‍ 2ന് സിനിമ തിയറ്ററുകളില്‍ എത്തും.