ബാഹുബലിയുടെ ചരിത്ര വിജയത്തിനുശേഷം സൂപ്പർഹിറ്റ് ജോഡികളായി മാറിയിരിക്കുകയാണ് പ്രഭാസും അനുഷ്കയും. ഇരുവരുടെയും ആരാധകർക്ക് സന്തോഷമുള്ള വാർത്തയാണ് ടോളീവുഡിൽ നിന്നും കേൾക്കുന്നത്. അനുഷ്കയുടെ പുതിയ ചിത്രമായ ഭാഗ്മതിയിൽ പ്രഭാസും അഭിനയിക്കുന്നു. അതിഥിവേഷത്തിലാണ് പ്രഭാസ് എത്തുന്നതെങ്കിലും ഇരുവരെയും വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.
പ്രഭാസിന്റെ അടുത്ത സുഹൃത്തുക്കളായ പ്രമോദ്, വി വാംസി കൃഷ്ണ റെഡ്ഡി എന്നിവരാണ് നിർമാതാക്കൾ. അനുഷ്ക ഇതിനുമുമ്പും ഫാന്റസി സിനിമകളുെട ഭാഗമായിട്ടുണ്ട്. എന്നാൽ അരുന്ധതി രുദ്രമാദേവി തുടങ്ങിയ ഇത്തരം ചിത്രങ്ങൾ പോലെയല്ല ബാഗ്മതിയെന്നാണ് താരം പറയുന്നത്. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ മലയാളിതാരങ്ങളായ ഉണ്ണി മുകുന്ദൻ, ആശാ ശരത്ത്, ജയറാം എന്നിവർ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.