സാരിയിൽ സുന്ദരിയായി മാളവിക. ജയറാം പാർവതി ദമ്പതികളുടെ മകളാണ് മാളവിക ജയറാം. ചക്കി എന്നാണ് വിളിപ്പേര്. ചുവന്ന സാരിയണിഞ്ഞ ചക്കിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
പൂമരം എന്ന സിനിമയിലൂടെ നായകനായി മലയാളത്തിൽ കാലെടുത്തുവയ്ക്കാനൊരുങ്ങുകയാണ് ജയറാം പാർവതി ദമ്പതികളുടെ മകൻ കാളിദാസൻ. ചിത്രത്തിലെ പാട്ട് യുവാക്കൾ ഏറ്റെടുത്ത് ഹിറ്റാക്കിയിരുന്നു. കുട്ടി വേഷങ്ങളിലൂടെ തിളങ്ങിയ കാളിദാസന്റെ നായകവേഷവും കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മീൻ കൊഴമ്പും മൺപാനയും എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകം കാളിദാസനെ സ്വീകരിച്ചു കഴിഞ്ഞു.
ഒരുകാലത്ത് തിളങ്ങിയ താരദമ്പതികളാണ് ജയറാമും പാർവതിയും. ആദ്യം സിനിമാ ലോകത്ത് എത്തിയത് പാർവതിയായിരുന്നു. പാർവതി നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് ജയറാം നായകനായി രംഗ പ്രവേശം ചെയ്യുന്നത്. എന്തായാലും ഇനി മകൾ മാളവികയും കൂടി സിനിമാലോകത്ത് പ്രവേശിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.