E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കൊടുംചൂട്..കുളിർമ തേടി താരങ്ങൾ പോയതെങ്ങോട്ട് ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

summer-trip
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചൂട് അതിന്റെ പാരമ്യത്തിലെത്തി നിൽക്കുയാണല്ലോ.. ഉരുകിയൊലിക്കുന്ന ചൂടിൽ നിന്നും ഒന്നു തണുക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. ചൂടു കാലത്ത് നടീനടൻമാർ വിദേശത്തു പോകുന്നത് പതിവാണ്. ഇത്തവണ നമ്മുടെ കോളിവുഡ് താരങ്ങൾ ഉള്ളം തണുക്കാൻ എവിടെയൊക്കെയാണെന്നു നോക്കിയാലോ...

ശ്രിയ ശരൺ ഇത്തവണ പോയത് മാൽഡിവ്സിലേക്കായിരുന്നു. ദിവസത്തിന്റെ ഭൂരിഭാഗം സമയവും ബോട്ടിലും വെള്ളത്തിലായിരുന്നുവെന്നാണ് താരം ഹാസ്യരൂപേണ പറഞ്ഞത്. ജീവിതത്തിലെ ഏറ്റവും മനോരഹരമായ ദിനങ്ങൾ. ഈഗിൾ റേ, റീഫ് ഷാർക്ക്, മന്റാ റേ തുടങ്ങിയ ഇനം മീനുകളെ കൺകുളിർക്കെ കണ്ടു. രാത്രിയിലും കടലിലൂടെ ധാരാളം സഞ്ചരിച്ചു. തിരിച്ചു വരാനേ തോന്നിയില്ലെന്നു ശ്രിയ ആവേശത്തോടെ പറയുന്നു

ഇളയദളപതി വിജയ് ഈ വേനൽക്കാലത്ത് യൂറോപ്പിലാണ്. ടൂർ പോയതല്ലെങ്കിലും സിനിമയുടെ ചിത്രീകരണത്തിനാണ് യൂറോപ്പിലെത്തിയത്. ഈ മാസം മുഴുവൻ വിജയ് യൂറോപ്പിലുണ്ടാകും. തന്റെ അറുപത്തിയൊന്നാമത്തെ ചിത്രം കൂടിയാണ് വിജയ് ചെയ്യുന്നത്.

ത്രിഷയുടെ ഇഷ്ടസ്ഥലം അമേരിക്കയും ന്യൂയോർക്കുമാണ്. സ്വന്തം വീടു പോലെ ഇഷ്ടം. 

താരജോഡികളായ സൂര്യയും ജ്യോതികയും കുടുംബസമേതം യൂറോപ്പിലാണ്. രണ്ടു കുട്ടികളും കൂടെയുണ്ട്. മക്കൾക്ക് ഹാരിപോർട്ടർ വായിക്കുന്നത് വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് നോവലിലെ സ്ഥലങ്ങൾ അവരെ കാണിക്കാൻ തീരുമാനിച്ചതെന്നു ജ്യോതിക പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. 

തായ്‌ലൻഡിലെ കോഹ് സമോയ് ആണ് തപ്സിയുടെ ഇഷ്ടം ദേശം. താരത്തിന്റെ ഫേസ്ബുക്ക് പേജ് നിറഞ്ഞിരിക്കുന്നത് ഇവിടെ നിന്നെടുത്ത ചിത്രങ്ങളാലാണ്. കൂടെ കൂട്ടുകാരുമുണ്ട്. സഹോദരിയുടെ ജൻമദിനാഘോഷം ഇവിടെയായിരുന്നു. സ്കൂബാ ഡൈവിങ്ങാണ് ഇഷ്ടവിനോദം. 

കന്നഡ, തമിഴ് നടി രകുൽ പ്രീത് ഹിമാലയത്തിൽ പോകാനാണ് ഉദ്ദേശിക്കുന്നത്. വായിച്ചും കേട്ടുമുള്ള അറിവ് മാത്രമേയുള്ളൂ. അവിടെത്തെ പ്രകൃതിഭംഗി മതിവരുവോളം ആസ്വദിക്കണമെന്നും നടി പറയുന്നു.

അരുൺ വിജയ് കുടുംബസമേതം രണ്ടാഴ്ചയായി സൗത്ത് ആഫ്രിക്കയിലാണ്. മകന് മൃഗങ്ങളെ ഏറെ ഇഷ്ടമാണ്. മൃഗങ്ങൾ തമ്മിലുള്ള പോര് അവനു കാണിച്ചു കൊടുക്കുകയാണ് ഉദ്ദേശം. അവൻ ഭയങ്കര ആവേശത്തിലാണ്. വനത്തിനു മുകളിലൂടെ പാരാ ഗ്ളൈഡിങ് ചെയ്യാനും ശ്രമിക്കുന്നുണ്ട്. കണ്ടാമൃഗങ്ങളും സിംഹങ്ങളും വിഹരിക്കുന്ന കാട് അതി മനോഹരമെന്നും താരം പറയുന്നു 

വേനൽക്കാലം എന്നു പറയുന്നത് സുന്ദീപ് കിഷനു യൂറോപ്പാണ്.  ഇത്തവണ ജർമനിയിലും സ്പെയിനിലും പോകാണ് ഉദ്ദേശം. സത്യത്തിൽ പ്ളാൻ ചെയ്തുപോകാൻ താൽപര്യമില്ലെന്നു സുന്ദീപ് പറയുന്നു. ആ സമയത്ത് മനസിലേക്കു വരുന്ന ആഗ്രഹം പോലെയിരിക്കും യാത്രയും. യൂറോപ്പിൽ ട്രെയിനിലൂടെ സഞ്ചരിക്കൻ ആഗ്രഹമുണ്ട്. 

റായ് ലക്ഷ്മി കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അമേരിക്കയിലാണ്. മിയാമി ബീച്ചിലാണ് ചുറ്റിക്കറങ്ങൽ. ആന്ദ്രെ ജെറിമിയയുടെ ഇഷ്ടസ്ഥലവും  യുഎസാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :