സംവിധായകന് മിഥുന് മാനുവല്‍ തോമസ് വിവാഹിതനായി. കോട്ടയം സ്വദേശി ഫിബി കൊച്ചു പുരയ്ക്കലാണ് വധു. വയനാട്ടിൽ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മിഥുന് സിനിമയിലെത്തുന്നത്. പിന്നീട് ആട് ഒരു ഭീകരജീവി, ആൻമരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ആട് 2 ആണ് മിഥുന്റെ അടുത്ത ചിത്രം.