E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ബാഹുബലി 2ന്റെ സസ്പെൻസ് പൊളിക്കാനിരുന്നവർക്ക് കിട്ടിയത് എട്ടിന്റെ പണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kattapa-bahubal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കട്ടപ്പ ബാഹുബലിയെക്കൊന്നതെന്തിനെന്ന് സസ്പെൻസ് പൊളിക്കാനിരുന്നവർക്ക് കിട്ടിയത് എട്ടിന്റെ പണി. കാരണം മറ്റൊന്നുമല്ല, ആ ഒരു സസ്പെൻസിൽ ഒതുങ്ങുന്നതല്ല ബാഹുബലി 2. അത്രയ്ക്ക് വിസ്മയമാണ് ബാഹുബലി 2 ൽ രാജമൗലി ഒരുക്കിവച്ചിരിക്കുന്നത്. സസ്പെൻസ് പൊളിഞ്ഞാലും ഇല്ലെങ്കിലും പടം കാണാതിരിക്കുന്നത് സിനിമാ പ്രേമികൾക്ക് വൻ നഷ്ടമാണ്. 

ആദ്യഷോയ്ക്ക് ശേഷം ചിത്രത്തിന്റെ സസ്പെൻസ് പൊളിയുമോ എന്ന് ഭയപ്പെട്ടിരുന്നതായി ചിത്രത്തിലെ താരം പ്രഭാസ് തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബാഹുബലിയിലെ ദൃശ്യ വിസ്മയം ആ ഒരു സസ്പെൻസ് കൊണ്ടൊന്നും പൊളിയുന്നതല്ല എന്ന് ആരാധകർ തന്നെ തെളിയിക്കുകയാണ്.

കലക്ഷൻ റെക്കോഡുകൾ മറികടന്ന് ബാഹുബലി ഇന്ത്യയ്ക്കകത്തും പുറത്തും തരംഗം സൃഷ്ടിക്കുകയാണ്. ആദ്യഭാഗമിറങ്ങി ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാഹുബലി രണ്ടാംഭാഗം ഇറങ്ങിയത്. ബോക്സ്ഓഫീസിനെ പിടിച്ചുകുലുക്കി ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 എത്തിയത്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 108 കോടി. ബോക്സ്ഓഫീസ് ചരിത്രത്തിൽ തന്നെ ഇത് റെക്കോര്‍ഡ് ആണ്. ബാഹുബലി ആദ്യ ഭാഗത്തിന്റെ ആദ്യദിന കലക്ഷൻ 50 കോടിയായിരുന്നു.

ബാഹുബലി 2 ഹിന്ദി പതിപ്പ് 35 കോടിയാണ് വാരിക്കൂട്ടിയത്. ആദ്യ ദിന കലക്ഷൻ റെക്കോർഡുകൾ ഉള്ള ഹിന്ദി ചിത്രങ്ങൾ–ധൂം 3 ( 36.22 കോടി), ദങ്കൽ (29.78 കോടി), പികെ (27 കോടി), കിക്ക് (26.52 കോടി, ദബങ് ( 21 കോടി). ഇവയെല്ലാം ഉത്സവസമയങ്ങളിൽ റിലീസ് ചെയ്തു എന്നതും ബാഹുബലി അല്ലാതെയും ഇറങ്ങി എന്നതാണ് മറ്റൊരു പ്രത്യേകത. ബാഹുബലി 2വിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി 24 മണിക്കൂറ് കൊണ്ട് പത്തുലക്ഷത്തിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വിറ്റഴിച്ചത്. ഇക്കാര്യത്തില്‍ അമീര്‍ഖാന്റെ ദംഗല്‍ സൃഷ്‌ടിച്ച റെക്കോര്‍ഡാണ് ഒറ്റദിവസം കൊണ്ട് ബാഹുബലി തിരുത്തിയത്. ഇത് ഉത്തരേന്ത്യയില്‍നിന്നുള്ള കണക്ക് മാത്രമാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :