ബോക്സ്ഓഫീസിനെ പിടിച്ചുകുലുക്കി ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി 6500 സ്ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 108 കോടി. ബോക്സ്ഓഫീസ് ചരിത്രത്തിൽ തന്നെ ഇത് റെക്കോര്‍ഡ് ആണ്. ബാഹുബലി ആദ്യ ഭാഗത്തിന്റെ ആദ്യദിന കലക്ഷൻ 50 കോടിയായിരുന്നു.
ബാഹുബലി 2 ഹിന്ദി പതിപ്പ് 35 കോടിയാണ് വാരിക്കൂട്ടിയത്. ആദ്യ ദിന കലക്ഷൻ റെക്കോർഡുകൾ ഉള്ള ഹിന്ദി ചിത്രങ്ങൾ–ധൂം 3 ( 36.22 കോടി), ദങ്കൽ (29.78 കോടി), പികെ (27 കോടി), കിക്ക് (26.52 കോടി, ദബങ് ( 21 കോടി). ഇവയെല്ലാം ഉത്സവസമയങ്ങളിൽ റിലീസ് ചെയ്തു എന്നതും ബാഹുബലി അല്ലാതെയും ഇറങ്ങി എന്നതാണ് മറ്റൊരു പ്രത്യേകത. ബാഹുബലി 2വിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്പന തുടങ്ങി 24 മണിക്കൂറ് കൊണ്ട് പത്തുലക്ഷത്തിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വിറ്റഴിച്ചത്. ഇക്കാര്യത്തില്‍ അമീര്‍ഖാന്റെ ദംഗല്‍ സൃഷ്ടിച്ച റെക്കോര്‍ഡാണ് ഒറ്റദിവസം കൊണ്ട് ബാഹുബലി തിരുത്തിയത്. ഇത് ഉത്തരേന്ത്യയില്‍നിന്നുള്ള കണക്ക് മാത്രമാണ്.
തമിഴ്നാട്ടിൽ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ചില പ്രശ്നങ്ങൾ മൂലം രാവിലെ പ്രദർശനം മുടങ്ങിെയങ്കിലും വൈകിട്ട് ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കേരളത്തിൽ രാവിലെ 6.30 മുതൽ ഫാൻ ഷോ ഉണ്ടായിരുന്നു. കൂടാതെ തൊടുപുഴ ആശീർവാദ് പോലുള്ള മൾടിപ്ലക്സുകളിലെ മുഴുവന്‍ തിയറ്ററുകളിലും ആദ്യദിനം ബാഹുബലി 2 മാത്രമായിരുന്നു.
ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും 45 കോടിയും തമിഴ്നാട്ടിൽ നിന്ന് 14 കോടിയും കർണാടകയിൽ നിന്ന് 10 കോടിയും വാരിക്കൂട്ടി. കേരളത്തിൽ ആദ്യദിന കലക്ഷന്‍ നാല് കോടിയാണെന്നാണ് റിപ്പോര്‍ട്ട്.
വിതരണത്തിന്റെ ബിസിനസ് ഇങ്ങനെ
ആന്ധ്രയും തെലങ്കാനയും ഉൾപ്പടെ തെലുങ്ക് പതിപ്പിന്റെ വിതരണം വിറ്റുപോയത് 120 കോടിക്ക്.
മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ 85 കോടി. (കേരളത്തിൽ എട്ട് കോടി).
ധർമ പ്രൊഡക്ഷൻസ് ഹിന്ദി വിതരണാവകാശം സ്വന്തമാക്കിയത് 80 കോടിക്ക്
യുഎസ്എ റൈറ്റ്സ് (തമിഴ്, തെലുങ്ക്, ഹിന്ദി)–40 കോടി.
മറ്റു രാജ്യങ്ങളിൽ–15 കോടി
Satellite Sales (Hindi): Rs 50 crore
Satellite Sales (Tamil +Telugu+ Malayalam): Rs 25-30 crore
Music ( all languages): Rs 25-30 crore
ഇതിൽ ബാഹുബലി 2 എല്ലാരീതിയിലും വിജയമാകണമെങ്കിൽ ഹിന്ദി പതിപ്പ് 100 കോടി പിന്നിടണം. മറ്റു പതിപ്പുകളില്‍ ചിത്രം ഇപ്പോൾ തന്നെ മുടക്കുമുതൽ നേടികഴിഞ്ഞു.