കൊച്ചി∙ ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എസ്.എസ്. രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗം തിയറ്ററുകളിലെത്തി. ഇന്ത്യയൊട്ടാകെ വമ്പന്‍ റിലീസാണ് ഒരുക്കിയിരുന്നത്. കേരളത്തിലും വന്വരവേല്പ്പാണു ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങിനടക്കം ലഭിച്ചത്. ഇന്ത്യയില്‍ മാത്രം 6,500 റിലീസിങ് സെന്ററുകളാണ് സിനിമയ്ക്കുള്ളത്. ഫോര്‍ കെ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ബാഹുബലി.
ബാഹുബലി രണ്ടാം ഭാഗം ആദ്യം കണ്ടതു ഗള്‍ഫിലെ പ്രേക്ഷകരാണ്. ഇന്നലെ വൈകിട്ടായിരുന്നു ഗള്‍ഫിലെ റീലീസ്. എല്ലാ തിയറ്ററുകളിലും നിറഞ്ഞ സദസിലാണു പ്രദര്‍ശനം. അമരേന്ദ്ര ബാഹുബലിയുടെയും ദേവസേനയുടെയും കഥയാണു ബാഹുബലിയുടെ രണ്ടാം ഭാഗം. ഒന്നാം ഭാഗം നിര്‍ത്തിയടത്തു നിന്നാണു കഥ തുടരുന്നത്.