ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലി തിയറ്ററുകളിലെത്തുകയാണ്. റിലീസിന് ദിവസങ്ങൾക്ക് മുമ്പേ ടിക്കറ്റുകൾ വിറ്റുപോയിരുന്നു. ഇന്ത്യയിലെ മറ്റൊരു ചിത്രത്തിനും കിട്ടാത്ത വരവേൽപ്പോടെയാണ് ബാഹുബലി തിയറ്ററുകളിൽ എത്തുന്നത്.
ഗള്‍ഫിലാണ് സിനിമയുടെ ആദ്യ റിലീസ്. ഗംഭീര റിപ്പോര്‍ട്ട് ആണ് ഗള്‍ഫില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ആദ്യപകുതി കഴിഞ്ഞപ്പോള്‍ തന്നെ ബ്ലോക്ബസ്റ്റര്‍ എന്നാണ് ആരാധകര്‍ നല്കുന്ന വിശേഷണം.
Advertisement