E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:53 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഭീമനെ വ്യത്യസ്തനാക്കുന്ന ആറു കാരണങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bheeman-mohanlal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാള സിനിമാലോകത്ത് ഇപ്പോൾ ചർച്ചകളെല്ലാം ഭീമനെ ചുറ്റിപ്പറ്റിയാണ്. ഭീമനാകാൻ മാനസീകമായി തയ്യാറെടുത്തെന്ന് നടൻ ‍മോഹൻലാലും സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള സിനിമയാണ് ഭീമനിലൂടെ ലക്ഷ്യമിടുന്നതെന്ന് സംവിധായകൻ ശ്രീകുമാറും പറയുന്നു. എന്താണ് ഭീമനെ ഇത്രത്തോളം ശ്രദ്ധേയമാക്കുന്നത്. ഇതാ ചില കാരണങ്ങൾ.

1, ആയിരം കോടി ബജറ്റിലെ ആദ്യ ഇന്ത്യൻ സിനിമ- 1000 കോടി ബജറ്റിലുള്ള സിനിമ എന്നത് മലയാളികൾക്ക് ഇന്നും സ്വപ്നം കാണാവുന്നതിനപ്പുറമാണ്. മലയാള സിനിമയുടെ ആകെ വാർഷിക മുതൽ മുടക്ക് നിലവിൽ 450-500 കോടിരൂപയാണ്. മലയാളത്തിൽ ഏറ്റവും മുതൽമുടക്കി എടുത്ത പുലിമുരുകന്റെ ബജറ്റ് 28 കോടിയായിരുന്നു. ചരിത്രസിനിമയായ പഴശിരാജയുടേയത് 24 കോടിയും.

2, മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ ഭീമനാകുന്നു- മോഹൻലാൽ മലയാളികളുടെ വികാരമാണ്. അദ്ദേഹത്തിന്റെ വിരലുകൾ പോലും അഭിനയിക്കുന്നു എന്നതിൽ മലയാളികൾക്ക് തർക്കമില്ല. ഭീമനായുള്ള മോഹൻലാലിന്റെ പരകായപ്രവേശത്തിനായാണ് മലയാളി കാത്തിരിക്കുന്നത്.  ഭീമൻ സംഭവിച്ചാലും ഇല്ലെങ്കിലും ഞാൻ ആസ്വപ്നത്തിനു പിന്നാലെ സഞ്ചരിച്ചു തുടങ്ങി എന്ന് ലാലേട്ടൻ തന്നെ പറഞ്ഞു.

3, ലോകോത്തര നിലവാരം ലക്ഷ്യം - മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. അതുകൊണ്ടു തന്നെ ഇൗ സിനിമ ചരിത്രവുമാണ്. ചിത്രത്തിന്റെ കഥ മലയാളിക്കെല്ലാം കാണാപാഠമാണ്. യുദ്ധവും മറ്റും കിറുകൃത്യതയോടെ ചെയ്തില്ലെങ്കിൽ ലോക സിനിമപോയിട്ട് മലയാള സിനിമാലോകം പോലും ഇത് അംഗീകരിക്കില്ല. വൻ വീഴ്ചയാകും ഫലം. കഴിഞ്ഞ രണ്ടര വർഷമായി ഇത് സിനിമയാക്കായുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് ശ്രീകുമാർ മേനോൻ പറയുന്നു. ലോകോത്തര സിനിമയാക്കാൻ സാധിച്ചാൽ മാത്രമേ ഇൗ ചിത്രം എടുക്കുകയുള്ളൂ എന്ന് നേരത്തേ തീരുമാനിച്ചിരുന്നതായും അദ്ദേഹം പറയുന്നു. അടുത്ത രണ്ട് തലമുറയ്ക്ക് കൂടി വേണ്ടിയാണ്ചിത്രമെന്നും സംവിധായകൻ പറയുന്നുണ്ട്.  ഇൗ ചിത്രം ഒാസ്കർ മലയാളത്തിലെത്തിക്കുമെന്ന് സംവിധായകൻ പറയുന്നു.

4, ഇടവേളയ്ക്കുശേഷം എംടിയുടെ തിരക്കഥ - 15 വർഷത്തേക്കാണ് എംടി തനിക്ക് സിനിമ ചെയ്യാൻ, അല്ലെങ്കിൽ രണ്ടാമൂഴം തിരക്കഥ സിനിമയാക്കാൻ സമയം നൽകിയിയിരുന്നുതെന്നെ് സംവിധായകൻ ശ്രീകുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എംടിയുടെ തിരക്കഥ ഏതു സംവിധായകന്റേയും സ്വപ്നമാണ്. പ്രിയദർശൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് തന്റെ ഏറ്റവും വലിയ സ്വപ്നം എംടിയുടെ തിരക്കഥയിൽ ഒരു സിനിമ ചെയ്യുക എന്നതാണെന്ന്. 2009ൽ പഴശിരാജയ്ക്കു വേണ്ടിയാണ് എംടി ഇതിനു മുമ്പ് തിരക്കഥ എഴുതിയത്.

5, പരസ്യ സംവിധായകന്റെ ആദ്യ സിനിമാ സംരംഭം - ശ്രീകുമാർ തന്നെ പറയുന്നുണ്ട് എന്തുകൊണ്ടാണ് ഒരു പരിചയവുമില്ലാത്ത, ചില പരസ്യങ്ങൾ മാത്രം സംവിധാനം ചെയ്ത് പരിചയമുള്ള ഒരാളെ വിശ്വസിച്ച് നിർമാതാവ് ഇത്രയും ഇൻവെസ്റ്റ് ചെയ്യുന്നതെന്ന്? എന്റെ നിയഗോമായിരിക്കാം ഇതെന്ന്, പക്ഷെ ശ്രീകുമാറിന് ഒരുപാട് ഗൃഹാപാഠം ചെയ്യേണ്ടി വരും.

6, സിനിമ സംഭവിക്കുമോ എന്ന ആശങ്ക - ഇൗ സിനിമയുണ്ടാകുമോ എന്ന ആകാംഷ എല്ലാ മലയാളിയുടേയും മനസിൽ ഉണ്ട്. ഉണ്ടായാൽ തന്നെ നിലവാരം പ്രതീക്ഷയ്ക്കൊത്തുയരുമോ?  മുടക്കുമുതൽ തിരിച്ചു പിടിക്കുമോ? ആരൊക്കെയാകും ഭീമന്റെ സഹതാരങ്ങൾ? നോവലിനോട് സത്യസന്ധത പുലർത്തുമോ? മാർക്കറ്റിങ് എതു രീതിയിലായിരിക്കും. ഭീമന്റെ നായികയാകുന്നതാര്? തുടങ്ങിയ ചോദ്യങ്ങൾ ഒാരോ മലയാളിയുടേയും മനസിലുണ്ട്. 2020ൽ സിനിമ പുറത്തിറങ്ങുമെന്ന് സംവിധായകൻ പറഞ്ഞിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :