സാഹോരെ ബാഹുബലി എന്ന പാട്ടു കേൾക്കുമ്പോൾ ഉറപ്പിക്കാം വരാനിരിക്കുന്നത് അത്ഭുതങ്ങളുടെ കാഴ്ചയാണെന്ന്. ബാഹുബലി എന്ന എസ്.എസ്.രാജമൗലി ചിത്രത്തിന്റെ രണ്ടാം ഭാഗം ചലച്ചിത്ര കാവ്യം എന്നതിനൊരു പുനരെഴുത്ത് ആയിരിക്കുമെന്ന്.
അമരേന്ദ്ര ബാഹുബലിയുടെ പടയോട്ടത്തെ കാണിക്കുന്ന സാഹോരേ ബാഹുബലി, രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തോടുള്ള ആരവം ഉയരങ്ങളിലേക്കെത്തിക്കുന്നു. പാട്ടിന്റെ വിഡിയോ ഗാനത്തിന്റെ പ്രൊമോ മൂന്നു ദിവസം കൊണ്ടു 44 ലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്.
ഡാലെർ മെഹന്ദി, എം.എം.കീരവാണി, മൗണിമ എന്നിവർ ചേർന്നാണീ പാട്ടു പാടിയത്. സംഗീത സംവിധാനം കീരവാണിയുടേതാണ്. കെ.ശിവശക്തി ദത്ത, ഡോ.കെ.രാമകൃഷ്ണ എന്നിവർ ചേർന്നാണീ പാട്ട് എഴുതിയത്.