ബാഹുബലിയുടെ ക്ലൈമാക്സ് രഹസ്യമായി തുടരുമ്പോൾ കട്ടപ്പയുടെ ജീവതത്തെക്കുറിച്ച് അറിയാതെ പറഞ്ഞു പോയി പ്രഭാസും റാണയും. ബോളിവുഡ് ലൈഫ് അഭിമുഖത്തിലാണ് അവതാരകയുടെ ചോദ്യത്തിന് ഇരുവരും അറിയാതെ മറുപടി പറഞ്ഞു പോയത്. കട്ടപ്പയ്ക്ക് എത്രവയസാണെന്ന ചോദ്യമാണ് അവതാരക എറിഞ്ഞത്. പക്ഷെ കട്ടപ്പ മരിക്കുന്നില്ലെന്നു റാണ പറഞ്ഞു. ഒപ്പം പ്രഭാസും. അദ്ദേഹം ഭീഷ്മരെപ്പോലെ ആഗ്രഹിക്കുമ്പോഴേ മരിക്കു എന്നു പറയുന്നതാണ് വിഡിയോ.
Advertisement