മിസ് ക്യൂൻ ഓഫ് ഇന്ത്യ ബുധനാഴ്ച നടക്കും. കൊല്ലം റാവിസ് ഹോട്ടലിൽ വച്ചാണ് മൽസരം നടക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 16 സുന്ദരികൾ മത്സരത്തിൽ പങ്കെടുക്കും. അനു ട്രെസ (കോട്ടയം), ആർ.കെ. രേഷ്മ (കോഴിക്കോട്) എന്നിവർ കേരളത്തെ പ്രതിനിധീകരിക്കും. ആകാംഷ മിശ്ര, റിയ സാധ്വാനി (ഉത്തർപ്രദേശ്), നിധി ശർമ്മ (അരുണാചൽപ്രദേശ്), നിഷിത ശ്രീനാഥ്, ശബ്നം അലി, സുഷ്മിത, വർണ സമ്പത്ത് (കർണാടകം), രചിത ജോഷി, സുപ്രീത് രൂപം (ഹിമാചൽപ്രദേശ്), സാനിയ മനോച, സൊനാൽ മുദ്ഗൽ (ഡൽഹി), ഷൈൽജ ശർമ്മ (ഹരിയാന), സുനൈന അല്ലം രാജു (ആന്ധ്രപ്രദേശ്), സോയ മിർസ (മധ്യപ്രദേശ്) എന്നിവരാണ് മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ളവർ. വിജയിക്ക് ഒന്നരലക്ഷം രൂപയുടെ പുരസ്ക്കാരമാണ് സമ്മാനിക്കുക. പെഗാസസിന്റെ സഹകരണത്തോടെ മണപ്പുറം ഫിനാൻസാണ് മത്സരം നടത്തുന്നത്.
ചിത്രങ്ങൾ ജോസുകുട്ടി പനക്കൽ