കട്ടപ്പ ബാഹുബലിയെ കൊന്നത് അബദ്ധത്തിലാകാമെന്ന് ചിത്രത്തില്‍ ബാഹുബലിയായി വേഷമിട്ട നടന് പ്രഭാസ്. ബാഹുബലിയുടെ രണ്ടാംഭാഗത്തില്‍ ആരാധകര്‍ ഉത്തരംതേടുന്ന സസ്പെന്‍സിനെ കുറിച്ചായിരുന്നു താരത്തിന്റെ തമാശ കലര്‍ന്ന പ്രതികരണം. വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥമാണ് നടീനടന്മാര് കൊച്ചിയില്‍ എത്തിയത്. മനോരമ മ്യൂസിക് പുറത്തിറക്കിയ ചിത്രത്തിന്റെ മലയാളം ഒാഡിയോ സി.ഡിയുടെ പ്രകാശനവും ഇതോടൊപ്പം നടന്നു.
കട്ടപ്പ എന്തിന്് ബാഹുബലിയെ കൊന്നുവെന്ന് അറിയാന്‍ ദിവസങ്ങള്‍ മാത്രം. ആദ്യഭാഗം തീര്‍ത്ത ആവേശം ഇനിയും അടങ്ങിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ കൊച്ചിയില്‍ ലഭിച്ച സ്വീകരണം. ബാഹുബലിയെന്ന കഥാപാത്രത്തില്‍ നിന്ന് ഇനിയും പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാലുവര്‍ഷത്തില്‍ അധികം ബാഹുബലിയായി ജീവിച്ച നടന് പ്രഭാസ് പറഞ്ഞു.
കട്ടപ്പ ബാഹുബലിയെ കൊന്നത് അബദ്ധത്തിലായിരിക്കുമെന്ന് ഇതിനിടെ തമാശകലര്‍ന്ന മറുപടിയും. മനോരമ മ്യൂസിക് പുറത്തിറക്കിയ ബാഹുബലിയുടെ മലയാളം ഒാഡിയോ സി.ഡിയുടെ പ്രകാശനം സംവിധായകന് ഫാസില്‍ നിര്‍വഹിച്ചു.
നടന് റാണ, നടിമാരായ അനുഷ്ക , തമന്ന എന്നിവരും എത്തിയെങ്കിലും എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന സംവിധായകന് രാജമൗലിക്ക് തിരക്കുകള്‍ കാരണം കൊച്ചിയില്‍ എത്താന്‍ കഴിഞ്ഞില്ല.