മാജിക്കൽ റിയലിസം ത്രില്ലറുമായി മോഹൻലാലിന്റെ ഒടിയൻ അണിയറയിൽ ഒരുങ്ങുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഒട്ടേറെ പുതുമകളോടെയായിരിക്കും തിയറ്ററുകളിലെത്തുക. 1950നും 90 നും ഇടയിലുള്ള കാലഘട്ടമായിരിക്കും സിനിമയിൽ ചിത്രീകരിക്കുകയെന്നു സംവിധായകൻ പറഞ്ഞു. ഒടിയൻമാരുടെ കഥയാണ് ചിത്രം പറയുന്നത്. മൃഗങ്ങളായും മറ്റും രൂപാന്തരം പ്രാപിക്കാൻ കഴിവുള്ളവരാണ് ഇക്കൂട്ടരെന്നു പറയുന്നു. ജൂലൈയിൽ ചിത്രീകരണം തുടങ്ങാനാണ് പരിപാടി.
Advertisement