പുലിമുരുകന് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അണിഞ്ഞ മാലയ്ക്ക് പൊന്നിനേക്കാള്‍ വില. കൊച്ചിക്കാരനും വ്യവസായിയുമായ മാത്യു ജോസാണ് ഒരുലക്ഷത്തി പതിനായിരം എന്ന മോഹവിലയ്ക്ക് മാല സ്വന്തമാക്കിയത്. മോഹന്‍ലാലിന്റെ ഒഫിഷ്യല്‍ വെബ്്സൈറ്റായ thecompleteactor.comന്റെ നോണ്‍ പ്രോഫിറ്റബിള്‍ ഇ കോമേഴ്സ് പോര്‍ട്ടല്‍ ആയ ലാല്‍ സ്റ്റോര്വഴിയാണ് ലേലം നടത്തിയത്.
കൃത്രിമമായി ഉണ്ടാക്കിയ പുലിപല്ല് കെട്ടിയ കറുത്ത ചരട്. പുലിമുരുകനില്‍ മോഹന്‍ലാല്‍ കഴുത്തില്‍ അണിഞ്ഞ ഈ മാലയാണ് ഒാണ്‍ലൈന്‍ ലേലത്തില്‍ ഒരുലക്ഷത്തി പതിനായിരംരൂപക്ക് വിറ്റുപോയത്. ബഹ്റൈനില്‍ വ്യാപാരിയായ കൊച്ചിക്കാരന് മാത്യുജോസാണ് ലേലംകൊണ്ടത്.
ലേലംവഴി കിട്ടിയ തുക സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് നടന് മോഹന്‍ലാല്‍ അറിയിച്ചു. പുതിയ ചിത്രത്തില്‍ ഉപയോഗിക്കുന്ന സണ്‍ ഗ്ളാസും ലേലത്തിന് വയ്ക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
ലാല്‍ സ്റ്റോര്‍ വഴി മോഹന്‍ലാല്‍ സിനിമയില്‍ ഉപയോഗിച്ച വിവിധ വസ്തുക്കളും നടന്റെ ചിത്രങ്ങളും ലേലത്തിന് വയ്ക്കും. ഇതുകൂടാതെ മോഹന്‍ലാലുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലാല്‍ സ്റ്റോറില്‍നിന്ന് ലഭിക്കും. മോഹന്‍ലാലിന്റെ കൈയ്യൊപ്പോടുകൂടിയ ടീ ഷര്‍ട്ടുകളും ലാല്‍ സ്റ്റോറില്‍ ഉടന്‍ വരും.