മോഹൻലാലിനെ പരിഹസിച്ച കെആർകെയ്ക്കെതിരെ ഷാജി പാപ്പനും സംഘവും. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിൽ അറയ്ക്കൽ അബുവിനെ അവതരിപ്പിച്ച നടൻ സൈജു കുറുപ്പ് ആണ് ‘അബു സ്റ്റൈലിൽ’ കെആർകെയ്ക്കെതിരെ രംഗത്തെത്തിയത്.
‘ഷാജിയേട്ടാ കെആർകെയെ അങ്ങ്’...ഇതായിരുന്നു സൈജു കുറുപ്പിന്റെ ഡയലോഗ്. ഉടൻ തന്നെ മറുപടിയുമായി സാക്ഷാൽ ഷാജി പാപ്പനും എത്തി. അരുത് അബു അരുത് എന്നായിരുന്നു ജയസൂര്യയുടെ മറുപടി.
എന്തായാലും കെആർകെയ്ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്. മുമ്പ് ബോളിവുഡിലെ സൂപ്പർതാരങ്ങള്‍ക്കെതിരെ പലതവണ പരിഹാസട്വീറ്റുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇതുപോലൊരു പണി കെആർകെ പ്രതീക്ഷിച്ചുകാണില്ല. നടന്റെ ട്വിറ്റർ, ഫെയ്സ്ബുക്ക് പേജുകളിൽ രൂക്ഷമായ ആക്രമണമാണ് മലയാളികൾ നടത്തുന്നത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകർ ഒരുമിച്ചാണ് കെആർകെയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.
മോഹൻലാലിനെ ഭീമനാക്കി മഹാഭാരത എന്ന സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മോഹൻലാലിനെ പരിഹസിച്ച് കെആർകെ ട്വീറ്റ് ചെയ്തിരുന്നു. മോഹൻലാൽ സാറിനെകണ്ടാൽ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും അങ്ങനെയുള്ള ഒരാൾ എങ്ങനെ ഭീമന്റെ വേഷം ചെയ്യുമെന്നുമാണ് കെആർെക ട്വീറ്റ് ചെയ്തത്. മഹാഭാരതയുടെ നിർമാതാവ് ബി ആർ ഷെട്ടി എന്തിനാണ് ഇത്രയധികം പൈസ വെറുതെ കളയുന്നതെന്നും കെആർകെ ചോദിച്ചു.
വിശദമായ വായനയ്ക്ക്
Advertisement