എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകുമ്പോൾ അത് രണ്ട് ഭാഗങ്ങളിലായി ആറു മണിക്കൂർ ചിത്രമായിരിക്കുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. താൻ സംവിധാനത്തിന് തയാറെടുത്ത് നിരവധി നിർമാതാക്കളെ സമീപിച്ചെന്നും എല്ലാവർക്കും തിരക്കഥ ഇഷ്ടപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ സിനിമ ചെയ്ത് തനിക്ക് മുൻപരിചയമില്ലാത്തിനാൽ എല്ലാവരും തിരിച്ചയയ്ക്കുകയായിരുന്നെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. അറുപത് സെക്കന്റിൽ കഥ പറഞ്ഞു മാത്രം പരിചയമുള്ള ഒരാൾ എങ്ങനെ രണ്ടു ഭാഗങ്ങളായി ആറുമണിക്കൂർ ദൈർഘ്യത്തിൽ ചിത്രമെടുക്കുമെന്നാണ് അവരുടെ ചോദ്യം. താൻ ചോദിക്കുന്ന ബജറ്റ് 450 കോടി, 600 കോടിയൊക്കെ. ആളുകൾ തന്നെ തിരിച്ചയച്ചതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.