ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നൂറാം ജന്മദിനത്തിന് ആശംസകളുമായി വിഡിയോ ആല്‍ബം. തിരുവല്ലയ്ക്ക് സമീപം നെടുംമ്പ്രം ക്രിസ്റ്റോസ് മാര്‍ത്തോമ പള്ളിയിലെ ഗായകസംഘമാണ് ആല്‍ബം തയാറാക്കിയത്.
നെടുംമ്പ്രം പള്ളിയിലെ ഈ ഇരുപത്തിനാലംഗ ഗായകസംഘം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ആയുരാരോഗ്യത്തിനുവേണ്ടി പാടി ഒരുക്കിയത് ഒരു വീഡിയോ ആല്‍ബമാണ്. പള്ളിയുടെ മുന്നില്‍നിന്ന് പാടുന്ന ഗായകസംഘത്തിനൊപ്പം വലിയ മെത്രാപ്പൊലീത്തയുടെ വിവിധ ദൃശ്യങ്ങളും ഇടകലര്‍ന്ന് വരുന്നവിധമാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്.
ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ഇടവകാംഗമായ മിനി ജെയിംസാണ്. മാര്‍ത്തോമ സഭാംഗമായ ഫാ. അലക്സ് സി.സാമുവലാണ് ഈണം നല്‍കിയിരിക്കുന്നത്. ഗാനം യുട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.