സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മലയാളസിനിമയിലേക്ക് കടക്കുന്നത്.
നേരത്തെ കൃഷ്ണനും രാധയും ടിന്റുമോൻ എന്ന കോടീശ്വരൻ എന്നീ ചിത്രങ്ങൾ സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ച് ശ്രദ്ധനേടിയ താരമാണ് പണ്ഡിറ്റ്. കൃഷ്ണനും രാധയും തിയറ്റർ റിലീസും ചെയ്തിരുന്നു. ഇതാദ്യമായാണ് സന്തോഷ് പണ്ഡിറ്റ് താൻ സംവിധാനം ചെയ്യാത്ത മറ്റൊരു ചിത്രത്തിൽ അഭിനയിക്കുന്നത്. നൂറു കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം സൂപ്പർ തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിലാകും പണ്ഡിറ്റ് എത്തുക.