ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ച് ആയിരം കോടി രൂപ ചെലവില്‍ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാവുന്നു. എം.ടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം പ്രവാസി വ്യവസായിയായ ബി.ആര് ഷെട്ടിയാണ് നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും.
മനോരമ ന്യൂസ്, ന്യൂസ് മേക്കറില്‍ മോഹന്‍ലാല്‍ വെളിപ്പെടുത്തിയ ബ്രഹ്മാണ്ഡചിത്രം യാഥാര്‍ഥ്യമാകുന്നു. മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലാണ് സിനിമയായി മാറുന്നത്. എം.ടി. തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ഭീമനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമ നൂറോളം ഭാഷകളിലേക്ക് ഡബ്ബ് ചെയ്യും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ക്കൊപ്പം ഹോളിവുഡിലെ വമ്പന്മാരും മോഹന്‍ലാലിനൊപ്പം അണിനിരക്കും. എം.ടിയുടെ തിരക്കഥയില്‍ ഭീമന്റെ വേഷം ചെയ്യാന്‍ കഴിയുന്നത് തനിക്കു ലഭിക്കുന്ന ആദരമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
വലിയ കാന്‍വാസില്‍ ചെയ്യണമെന്നതിനാലാണ് ചിത്രത്തിന്റെ തിരക്കഥ ഇതുവരെ ആര്‍ക്കും നല്‍കാതിരുന്നതെന്ന് എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞു. പരസ്യചിത്രരംഗത്തെ പ്രമുഖനായ വി.എ. ശ്രീകുമാര്‍ മേനോനാണ് രണ്ടു ഭാഗങ്ങളുള്ള ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തവര്‍ഷം സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രം 2020ല്‍ റിലീസ് ചെയ്യും.