E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:07 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ട്രോളൻമാരുടെ സ്വന്തം ബാലകൃഷ്ണ; കാണാം വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സാമൂഹിക-സാംസ്കാരിക-സാമ്പത്തിക രംഗങ്ങളിലെ ചില കാര്യങ്ങളെ കളിയാക്കിക്കൊണ്ട് മലയാളത്തിലിറങ്ങുന്ന ട്രോളുകളിലെ പ്രധാന നായകൻ സലീം കുമാറാണ്. രണ്ടാമത് ഹരിശ്രീ അശോകനും. വിവിധ സിനിമകളിൽ ഇവർ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഭാവഭേദങ്ങളാണ് ട്രോളൻമാരുടെ ആവനാഴിയിലെ ആയുധം. ഇവരെ പോലെ സ്ഥിരം ട്രോളുകളിലെത്തുന്ന മറ്റൊരാൾ കൂടിയുണ്ട്. അന്യഭാഷ നടനായ ഇദ്ദേഹത്തെ ട്രോളൻമാർ എടുത്ത് ഉപയോഗിക്കുന്നത് അദ്ദേഹം കളിച്ച നൃത്തത്തിന്റെ പേരിലാണ്. ദക്ഷിണേന്ത്യയിലെ മൊത്തം ട്രോളൻമാരും ഈ വിഡിയോ ഉപയോഗിക്കാറുണ്ട്. ട്രോൾ വിഡിയോകളാണ് അധികവുമെത്തുന്നത്. ആരെക്കുറിച്ചാണ് പറയുന്നത് എന്ന് ഏകദേശം ഒരു ഐഡിയ കിട്ടിക്കാണുമല്ലോ അല്ലേ. ബാലകൃഷ്ണ തന്നെ. ബാലകൃഷ്ണ മികച്ചൊരു നടനും നർത്തകനുമാണ് എന്നത് മറ്റൊരു യാഥാർഥ്യമാണ്. എങ്കിലും അദ്ദേഹത്തിന്റെ ഡാന്‍സ് വിഡിയോകൾ ട്രോൾ ചെയ്യപ്പെടുതയാണ് പതിവ്. 

നരസിംഹ നായിഡു എന്ന ചിത്രത്തില്‍ കളിച്ച ഡാൻസ് ആണ് ഇക്കൂട്ടത്തിലെ താരം. ഏറ്റവും കൂടുതൽ ബാലകൃഷ്ണ ട്രോൾ വിഡിയോകൾ ഈ നൃത്തത്തെ കുറിച്ചാണ്.  അതിഗംഭീര നർത്തകനായാണ് ബാലകൃഷ്ണ ഈ സിനിമയിൽ‌ എത്തുന്നത്. നരസിംഹ നായിഡു എന്നാണു കഥാപാത്രത്തിന്റെ പേര്. ശാസ്ത്രീയ നൃത്തം പഠിപ്പിക്കാൻ ഒരു ആശ്രമം തന്നെ അദ്ദേഹം തുടങ്ങുന്നു. അവിെട നിന്നാണ് ന‍ൃത്തം ചവിട്ടുന്നത്. നായകന്റെ നൃത്തവും ആ നൃത്തം കണ്ട് നായിക അഞ്ജലിയ്ക്ക് കടുത്ത പ്രേമം തോന്നുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്. 

പക്ഷേ നായകന്റെ ഡാന്‍സ് ശാസ്ത്രീയ നൃത്തത്തെ അപമാനിക്കുന്ന വിധത്തിലായി പോയി എന്നാണ് വിമർശകരുടെ വാദം. ചടുലമായ നൃത്തച്ചുവടുകളിൽ ശാസ്ത്രീയ നൃത്തത്തിന്റെ മനോഹാരിത ഇല്ലേയില്ല. മണിശർമ നൽകിയ അതിസുന്ദരമായ സംഗീതത്തിനൊപ്പം കളിച്ച നൃത്തത്തിന് പണ്ടേ വിമർശനങ്ങൾ ഏറെയാണ്. ഇതുതന്നെയാണ് ബാലകൃഷ്ണ ട്രോളുകൾക്കു വിധേയമാകാനുള്ള കാരണവും. ട്രോളുകൾ മാത്രമല്ല നിരവധി വിഡിയോകളും ഈ ഡാൻസിനെ കളിയാക്കിക്കൊണ്ട് ഇപ്പോഴും പുറത്തിറങ്ങാറുണ്ട്. പതിനാറു വർഷം മുൻപ് പുറത്തിറങ്ങിയ ചിത്രത്തേക്കാൾ പ്രശസ്തിയാർജിച്ചതും ഈ പാട്ടു തന്നെ.

ഭരതനാട്യത്തിന് ആദരാജ്ഞലികൾ, ഈ നൃത്തം കണ്ടാൽ നൃത്താധ്യാപകർ ആത്മഹത്യ ചെയ്യും തുടങ്ങിയ തലക്കെട്ടുകളിലാണ് വിഡിയോകൾ എത്താറുളളത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :