താരങ്ങളുമായി സമാനതകളുള്ളവരെ കണ്ടിട്ടുണ്ട്. എന്നാൽ ഇത് താരമല്ലെന്ന് പറയാത്ത രീതിയിലുള്ള സമാനത കാണണമെങ്കിൽ പൃഥ്വിരാജിന്റെ ഈ അപരനെ കാണണം. അപരന്റെ വകയുള്ള ഡബ്മാഷുകൂടി കണ്ടാൽ ഒറിജിനൽ ഏതാ ഡ്യൂപ്പ് ഏതാ എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റില്ല.
പൃഥ്വിരാജും നവ്യാനായരും ഒരുമിച്ച് അഭിനയിച്ച വെള്ളിത്തിര എന്ന ചിത്രത്തിലെ ഡയലോഗും രംഗങ്ങളും കൂട്ടിയിണക്കിയാണ് ഡ്യൂപ്പിന്റെ ഡബ്മാഷ്. ഏതാനും ദിവസമായി ഡബ്മാഷും ഡ്യൂപും സോഷ്യൽമീഡിയയിൽ ഹിറ്റാണ്.