മകൾ മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യമാധവനും. അടുത്തബന്ധുക്കളും സുഹൃത്തുകളും ഒത്തുചേർന്ന പിറന്നാൾ ആഘോഷം ദിലീപിന്റെ ആലുവയിലെ വസതിയിലായിരുന്നു. പന്ത്രണ്ടാം തീയതിയായിരുന്നു മീനുട്ടിയുടെ പിറന്നാൾ. കറുപ്പും ചുവപ്പും നിറത്തിലുള്ള ഗൗൺ അണിഞ്ഞ മീനാക്ഷി പിറന്നാളിന് കൂടുതൽ സുന്ദരിയായിരുന്നു. കറുപ്പ് നിറമായിരുന്നു ആഘോഷത്തിന്റെ തീം കളറായി തിരഞ്ഞെടുത്ത്. ദിലീപ് കാവ്യ വിവാഹത്തിന് ശേഷമുള്ള മീനാക്ഷിയുടെ ആദ്യ പിറന്നാള്‍ എല്ലാവരും ഒത്തുചേര്‍ന്ന് ഗംഭീരമാക്കി.
കാവ്യയെ കല്യാണം കഴിച്ചത് മീനുട്ടിയ്ക്ക് ഒരു അമ്മയെ നൽകാനല്ല, അടുത്ത ഒരു സുഹൃത്തിനെ നൽകാനാണെന്ന് ദിലീപ് മനോരമ ഓൺലൈനിന്റെ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മീനുട്ടിയോടൊപ്പം ചേർന്നുനിൽക്കുന്ന കാവ്യയുടെ ചിത്രം അക്ഷരാർഥത്തിൽ ഈ വാക്കുകൾ ശരിവയ്ക്കുന്നു. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ പോലും മകളുടെ മുഖമാണ് ജീവിതത്തിലേയ്ക്ക് തിരികെയെത്തിച്ചതെന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.