സിനിമയിലെ ചിത്രീകരണത്തിനിടയിൽ തെറ്റുകൾ പറ്റുക സ്വാഭാവികം. ഒരുപക്ഷേ സിനിമയെ സസൂക്ഷമം വീക്ഷിച്ചാൽ സിനിമ കാണുന്ന പ്രേക്ഷകനും ചില തെറ്റുകൾ കണ്ട് പിടിക്കാനാകും. അത്തരം വിദ്വാന്മാർ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. സിനിമകളിലെ തെറ്റുകൾ കണ്ടെത്തി അത് കാണിച്ച് തരുകയാണ് ഇക്കൂട്ടർ ചെയ്യുക.
ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ സംഭവിച്ച അബദ്ധങ്ങളെക്കുറിച്ചാണ് ഇവരുടെ പുതിയ വിഡിയോ. ദുൽക്കറും സത്യൻ അന്തിക്കാടും ആദ്യമായി ഒന്നിച്ച ചിത്രം തിയറ്ററുകളിൽ മികച്ച വിജയവും കൈവരിച്ചിരുന്നു.