അർജുൻ കപൂറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ഹാഫ് ഗേള്‍ ഫ്രണ്ട് ട്രെയിലർ യുട്യൂബിൽ വൈറൽ. റിലീസ് ചെയ്ത് രണ്ടു ദിവസം പിന്നിട്ടപ്പോഴേയ്ക്ക് ഒന്നരക്കോടിയ്ക്കടുത്ത് ആളുകളാണ് വിഡിയോ കണ്ടിട്ടുള്ളത്. പ്രമുഖ എഴുത്തുകാരന് ചേതന്‍ ഭഗത്തിന്റെ ‘ഹാഫ് ഗേള്‍ ഫ്രണ്ട്’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. ആഷിഖി 2 ന്റെ സംവിധായകന് മോഹിത് സൂരിയാണ് സംവിധാനം. ചേതന്‍ ഭഗത്തിന്റെ ആറാമത്തെ പുസ്തകമാണ് സിനിമയാകുന്നത്. ഇതിനു മുമ്പ് ‘ഫൈവ് പോയിറ്റ് സംവണ്‍’, ‘വണ്‍ നൈറ്റ് അറ്റ് ദ കോള്‍ സെന്റര്‍’, ‘ദ ത്രീ മിസ്റ്റേക്ക് ഓഫ് മൈ ലൈഫ്’, 2 സ്റ്റേറ്റ് എന്നീ നോവലുകള്‍ സിനിമയായിരുന്നു.
Advertisement