സിനിമയിൽ സ്ത്രീകൾ സുരക്ഷിതർ തന്നെയാണെന്ന് ദേശീയ അവാർഡ് നേടിയ നടി സുരഭി. തുടർച്ചയായി മിന്നുന്ന ക്യാമറഫ്ളാഷുകൾക്ക് നടുവിൽ നിൽക്കണമെന്ന ഏറെ നാളത്തെ ആഗ്രഹം ഇപ്പോൾ സഫലമായെന്നും സുരഭി കൊച്ചിയിൽ പറഞ്ഞു. പുരസ്കാരനേട്ടത്തിൻെ ആഹ്ലാദത്തിലാണ് നടി കൊച്ചിയൽ വാർത്താസമ്മേളനത്തിനെത്തിയത്.
തുടരെ മിന്നുന്ന ക്യാമറ ഫ്ളാഷുകൾക്ക് നടുവിൽ നിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ദേശീയ സിനിമാ പുരസ്കാരത്തിൻറെ മിന്നുന്ന േനട്ടത്തിലേക്ക് എത്തിയതിൻറെ സന്തോഷം പങ്കുവച്ചപ്പോൾ സുരഭിയുടെ കണ്ണുകൾ നിറഞ്ഞു. പിന്നെ നർമത്തിൻറെ ട്രാക്കിലേക്ക് തിരിച്ചെത്തി നാട്ടുകാരൊരുക്കിയ സ്വീകരണത്തിലെ അനൗൺസറായി.
സിനിമാഗാനത്തിനൊപ്പിച്ച് നൃത്തം ചെയ്ത കുട്ടിക്കാലത്തെക്കുറിച്ചും കോളജിൽ നൃത്തംപഠിക്കാനെത്തിയതിനെക്കുറിച്ചും പറഞ്ഞു. സിനിമാരംഗത്ത് സ്ത്രീകൾ സുരക്ഷിതരാണെന്നും പൊതുസമൂഹത്തിലുള്ള പ്രശ്നങ്ങൾ മാത്രമേ സിനിമയിലുമുള്ളൂ എന്നും സുരഭി പറഞ്ഞു. പുരസ്കാരനേട്ടം കൂടുതൽ വേഷങ്ങൾ നൽകുമെന്നപ്രതീക്ഷയിലാണ് സുരഭി.