ഫുട്ബോള്‍ സൂപ്പര്‍താരം ഡേവിഡ് ബെക്കാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടവർ അമ്പരുന്നു. മുഖമാകെ വെട്ടേറ്റ പാടുകൾ. കണ്ടാൽ പോലും തിരിച്ചറിയാത്ത മുഖം. ചിത്രം കണ്ട ആരാധകരും ആകെ ആശയക്കുഴപ്പത്തിലായി.
പിന്നീടല്ലേ മനസ്സിലായത് സംഗതി സിനിമയ്ക്ക് വേണ്ടിയാണെന്ന്. ഉറ്റ സുഹൃത്തായ ഗൈ റിച്ചി സംവിധാനം ചെയ്യുന്ന കിങ് ആർതർ എന്ന സിനിമയിലെ ഡേവിഡിന്റെ ഗെറ്റപ്പ് ആണിത്. ചിത്രത്തിൽ ചെറിയ വേഷത്തിൽ ബെക്കാമും എത്തുന്നുണ്ട്. നേരത്തെ ഗൈ റിച്ചി തന്നെ ഒരുക്കിയ ദ് മാൻ ഫ്രം അങ്കിൾ എന്ന സിനിമയിൽ അതിഥി വേഷത്തിലും ബെക്കാം എത്തിയിട്ടുണ്ട്.