നടി ഗൗതമി നായര് വിവാഹിതയാകുന്നുവെന്നും വരൻ സിനിമാരംഗത്തുനിന്നാണെന്നും വാർത്തകൾ വന്നിരുന്നു. ദുൽക്കർ സൽമാന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയിലൂടെ സിനിമാരംഗത്തെത്തിയ താരമാണ് ഗൗതമി. വിവാഹിതയാകുന്നുവെന്ന വാർത്ത സത്യമാണെന്ന് ഗൗതമി മനോരമ ഓൺലൈനോട് പ്രതികരിച്ചു.
‘വിവാഹ വാർത്ത സത്യമാണ്. എന്നാൽ ഇപ്പോൾ കൂടുതലൊന്നും വെളിപ്പെടുത്താൻ കഴിയില്ല. അടുത്ത അഞ്ചുദിവസത്തിനുള്ളിൽ ഔദ്യോഗികമായി തന്നെ െവളിപ്പെടുത്തും.’ ഗൗതമി പറഞ്ഞു.
‘വിവാഹം കഴിക്കാൻ പോകുന്ന ആളും സിനിമാരംഗത്തുനിന്നാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ രണ്ടുപേരും ഈ വാർത്തയുടെ സത്യാവസ്ഥ ഒരുമിച്ച് വെളിപ്പെടുത്തുന്നതാണ്. പുതിയ ചിത്രങ്ങൾ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല. പഠനം അതിനിടെയാണ് വിവാഹം. ഇപ്പോൾ അതിന്റെ തിരക്കിലാണ്. വിവാഹശേഷം നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും അഭിനയിക്കും.’ ഗൗതമി വ്യക്തമാക്കി.
അറേയ്ഞ്ച്ഡ് മാര്യേജ് ആണോ ലവ് മാര്യേജ് ആണോ എന്ന ചോദ്യത്തിന് പൂർണമായും ഒരു അറേയ്ഞ്ച്ഡ് മാര്യേജ് അല്ല എന്നായിരുന്നു ഗൗതമിയുടെ മറുപടി.