കഥകളിയുടേയും മോഹിനിയാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ വിനോദ് മങ്കര അണിയിച്ചൊരുക്കിയ പുതിയ ചിത്രം കാംബോജി, വെള്ളിയാഴ്ച്ച തീയറ്ററുകളിലേയ്ക്ക്. വിനീതും ലക്ഷ്മി ഗോപാലസ്വാമിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. റിലിസിനോടനുബന്ധിച്ച് ചെന്നൈയില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടന്നു.
പ്രണയവും നൃത്തവും സംഗീതവും കോര്‍ത്തിണക്കിയ ചിത്രം. കാംബോജി. ഒരു കഥകളി നടന്റെ ജീവിതവും അയാള്‍ നേരിടേണ്ടി വരുന്ന ദുരന്തവുമാണ് ചിത്രത്തിന്റെ പ്രമേയം. 1970 ല്‍ മലബാറില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ് കാംബോജി. വിനീതിന്റെ അതിഗംഭീരമായ അഭിനയവും പാട്ടുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തനിയ്ക്ക് ലഭിച്ച ഭാഗ്യമാണ് കാംബോജിയെന്ന് നായിക ലക്ഷ്മി ഗോപാലസ്വാമി.
പത്മ സുബ്രഹ്മണ്യമടക്കമുള്ള നര്‍ത്തകരും കാംബോജിയുടെ പ്രത്യേക പ്രദര്‍ശനം കാണാനെത്തിയിരുന്നു. ഒ. എന്‍. വി. കുറുപ്പാണ് ഗാനരചന. ഒ. എന്‍. വി. അവസാനമായി പാട്ടെഴുതിയത് കാബോജിയ്ക്ക് വേണ്ടിയായിരുന്നു. എം. ജയചന്ദ്രനാണ് സംഗീതം.
സോനാ നായര്‍ , രചന നാരായണന്‍കുട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. പാലക്കാട് സ്വദേശി ലക്ഷ്മി പത്മനാഭനാണ് നിര്‍മാണം.