റോയല്‍റ്റി വിവാദത്തില്‍ ഇളയരാജയ്ക്ക് പിന്തുണയുമായി മലയാള സംഗീത സംവിധായകര്‍. ഓരോ പാട്ടിനു പിന്നിലെയും സംഗീത സംവിധായകന്റെ അധ്വാനം ബഹുമാനിക്കപ്പെടണമെന്ന് ബിജിബാല്‍. താന്‍ ഈണമിടുന്ന പാട്ടുകളുടെ ഉടമാവകാശം തനിക്ക് തന്നെ ലഭിക്കുന്ന വിധത്തില്‍ കരാറുണ്ടാക്കാറുണ്ടെന്ന് േഗാപിസുന്ദറും വെളിപ്പെടുത്തി.
പണത്തിനു വേണ്ടി മാത്രമാണ് സംഗീത സംവിധായകര്‍ റോയല്‍റ്റി ആവശ്യപ്പെടുന്നതെന്ന വ്യാഖ്യാനങ്ങള്‍ െതറ്റാണെന്ന് ബിജിബാല്‍ പറയുന്നു. സംഗീത സംവിധായകരുടെ അധ്വാനം ബഹുമാനിക്കപ്പെടണം. റോയല്‍റ്റി നിയമങ്ങള്‍ രാജ്യത്ത് പലയിടത്തും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന കാര്യവും ബിജിബാല്‍ ചൂണ്ടിക്കാട്ടി.
ഇളരാജയുടെ നിലപാടിനെ ചൊല്ലിയുയര്‍ന്ന വിവാദങ്ങളില്‍ നിന്ന് പുതിയ തലമുറയിലെ സംഗീത സംവിധായകര്‍ക്ക് പഠിക്കാനേറെയുണ്ടെന്നായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം.
ഇളയരാജയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിക്കുമ്പോഴും മലയാളത്തില്‍ ഇത് നടപ്പിലാക്കുക ബുദ്ധിമുട്ടാണെന്ന് മുതിര്‍ന്ന സംഗീത സംവിധായകന് ഇഗ്നേഷ്യസും പ്രതികരിച്ചു.