ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. ഇക്കുറി ചെറിയ ഒരു മാറ്റം ഉണ്ട്. രാഷ്ട്രീയത്തിലല്ല സിനിമയിലാണെന്നുമാത്രം. സൈമൺ കുരുവിള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുഖ്യന്ത്രിയായാണ് ഉമ്മൻ ചാണ്ടിയുടെ ആദ്യ സിനിമാ പ്രവേശം.
രാഷ്ട്രീയത്തിൽ വേഷങ്ങൾ പലത് ആടിയിട്ടുള്ള പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് ഒടുവിൽ സിനിമയിലും. ചെറിയ റോളന്നുമല്ല. കഴിഞ്ഞ അഞ്ചു വർഷം ചെയ്ത അതേ വേഷം തന്നെയാണ് ആദ്യസിനിമയിലും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്ന് തന്നെയാണ് കഥാപാത്രത്തിന്റെ പേര്. പുതുപ്പള്ളി പള്ളിയിൽ രാവിലെ കുർബാനയ്ക്കുശേഷം ഷൂട്ട് തുടങ്ങി. എന്നാൽ നിന്ന് അഭിനയിക്കാനൊന്നും ഉമ്മൻചാണ്ടി തയ്യാറല്ല. അതുകൊണ്ട് തന്നെ സ്വാഭാവികത സംവിധായകന് ഉറപ്പായി. പള്ളിയിൽ നിന്ന് നേരെ വീട്ടിലേയ്ക്ക്. അപ്പോഴേയ്ക്കും ക്യാമറയും മറ്റ് സജ്ജീകരിച്ചു കഴിഞ്ഞിരുന്നു. സിനിമാ ഷൂട്ടിങ് ഒക്കെ ഒരു വഴിയ്ക്ക് നടക്കുമ്പോഴും ഞായാറാഴ്ചയി പതിവ് തിരക്കിന് ഒരു കുറവും ഇല്ല.
പീറ്റർഎന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ അമ്പതിലധികം താറങ്ങളും അഭിനയിക്കുന്നുണ്ട്.സംസ്ഥാനത്തിനകത്തും പുറത്തും വിവിധയിടങ്ങളിലായാണ് ഷൂട്ടിങ് ക്രമീകരിച്ചിരിക്കുന്നത്.