ഇറാഖിൽ മലയാളി നഴ്സുമാർ നേരിട്ട ദുരിതം പ്രമേയമാക്കിയ ടേക്ക് ഓഫ് തിയറ്ററിലെത്തി. കോട്ടയത്ത് ആദ്യ ഷോ കാണാൻ ചിത്രത്തിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരുമെത്തി
മെറീന ഉൾപ്പെടെയുള്ള നഴ്സുമാർ 2014ൽ തിക്രിത്തിൽ 23 ദിവസം നേരിട്ട സമാനതകളില്ലാത്ത ദുരിതത്തിന്റെ നേർകാഴ്ചയാണ് ചിത്രം. ഇവരെ രക്ഷപെടുത്താനുള്ള എംബസിയുടെ ശ്രമങ്ങളും യുദ്ധത്തിന്റെ ഭീകരതയുമാണ് പ്രമേയം. ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും ആദ്യ ഷോയ്ക്ക് കോട്ടയം ആനന്ദ് തിയറ്ററിലെത്തിയിരുന്നു
അന്തരിച്ച പ്രമുഖ സംവിധായകൻ രാജേഷ് പിള്ളയോടുള്ള ആദരം കൂടിയാണ് ചിത്രം എഡിറ്റർ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമായ ടേക്ക് ഓഫ് ആന്റോ ജോസഫാണ് നിർമിച്ചിരിക്കുന്നത്.