ഹോളിവുഡിൽ ജാക്കി ചാൻ കഴിഞ്ഞാൽ അതിശയിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങൾ ലൈവായി ചെയ്യാൻ ടോം ക്രൂസിനേ കഴിയൂ. ബുർജ് ഖലീഫയുടെ മുകളിലും കാർഗോ വിമാനത്തിൽ തൂങ്ങിക്കിടന്നുമുള്ള അവിശ്വസനീയ സ്റ്റണ്ട് രംഗങ്ങൾ അദ്ദേഹം ജീവൻപണയം വച്ച് ചെയ്തതാണെന്ന് ആർക്കൊക്കെ അറിയാം.
മിഷൻ ഇംപോസിപിളിന്റെ അടുത്ത സീരിസിൽ ഇതിനെയൊക്കെ കടത്തി വെട്ടുന്ന ആക്ഷൻ രംഗമായിരിക്കും കാണാനാകുക. ചിത്രത്തിലെ ഒരു സ്റ്റണ്ട് രംഗത്തിനായി കഴിഞ്ഞ ഒരു വർഷമായി താരം പരിശീലനത്തിലാണ്. മിഷൻ ഇംപോസിബിൾ 5 സംവിധാനം ചെയ്ത ക്രിസ് മക്വയർ ആണ് അടുത്ത ഭാഗം ഒരുക്കുന്നത്. മാത്രമല്ല സൂപ്പർമാനായി തിളങ്ങുന്ന ഹെൻറി കാവിൽ ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നു.