ജീവിതം ആഘോഷമാക്കിയ ചാർളിയുടെ കഥ കന്നഡയിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. നായിക ഭാവനയാണെന്നാണ് സൂചന. കന്നഡ സൂപ്പർ സ്റ്റാർ ശിവ രാജ്കുമാറാണ് നായകൻ. ദുനിയ സുരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ടാഗരു എന്നാണ്. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ദുൽഖർ സൽമാനായിരുന്നു മലയാളത്തിൽ ചാർളിയായി വേഷമിട്ടത്. തിയറ്ററുകളിൽ നിറഞ്ഞോടിയ ചിത്രമായിരുന്നു ചാർളി.