E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 04:48 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

‘അലമാര’യുമായി സണ്ണി വേദിയില്‍; വരനും വധുവും ഞെട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പിറവത്ത് വിവാഹവേദിയിലേക്ക് സമ്മാനവുമായി സിനിമ പ്രവര്‍ത്തകര്‍ എത്തിയത് കൗതുകമായി. തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന അലമാര എന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരാണ് സമ്മാനമായി അലമാര തന്നെ വധുവരന്മാര്‍ക്ക് നല്‍കിയത്. സിനിമയുടെ പ്രചരണത്തിനായി നടത്തിയ സമ്മാന പദ്ധതിയിലൂടെയാണ് ഇവര്‍ക്ക് അലമാര ലഭിച്ചത്. 

തമിഴ്നാട് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ നാഥിന്‍റെയും ഡോ.രേഷ്മയുടെയും വിവാഹ വേദിയാണ് സിനിമ പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധനേടിയത്. സമ്മാനവുമായി പിറവം പോളികിങ്സ് പാരീഷ് ഹാളില്‍ എത്തിയപ്പോഴാണ് വിജയി ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയുന്നത്. സിനിമയുടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, നായകന്‍ സണ്ണി വെയ്ന്‍, മണികണ്ഠന്‍, അദിതി രവി, സുധികോപ്പ എന്നിവര്‍ ചേര്‍ന്ന് അലമാര സമ്മനമായി നല്‍കി. 

വിവാഹചടങ്ങളുടെ ക്ഷണക്കത്ത് അയക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അലമാര സമ്മാനമായി നല്‍കുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. രാഹുല്‍നാഥിന്‍റെയും രേഷ്മയുടെയും അടുത്ത ബന്ധുക്കളാണ് ക്ഷണക്കത്ത് മത്സരത്തിലേക്ക് അയച്ചത്. വിവാഹ വേദിയില്‍ സിനിമതാരങ്ങള്‍ കൂടി എത്തിയതോടെ ആഘോഷത്തിന് ഇരട്ടി മധുരം. 

പത്തോളം ദമ്പതിമാര്‍ക്കാണ് അലമാര സമ്മനമായി നല്‍കുന്നത്. നര്‍മ്മത്തിന് പ്രധാന്യം നല്‍കി ഒരുക്കിയ അലമാരയ്ക്ക് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :