86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ 'അങ്കമാലി ഡയറീസി'ന് ബോളിവുഡിൽ നിന്നും അഭിനന്ദനം. പ്രശസ്ത ബോളിവുഡ് സംവിധായകന് അനുരാഗ് കാശ്യപ് ആണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. അങ്കമാലി ഡയറീസ് പ്രത്യേക ഷോയ്ക്കായി കേരളത്തിലെത്തിയ അനുരാഗ് മഞ്ജു വാര്യര്‍ക്കൊപ്പമാണ് സിനിമ കണ്ടത്. തന്റെ സ്വപ്നമായിരുന്നു മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടണമെന്നുള്ളതെന്നും അനുരാഗ് പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരി, ആന്റണി വര്‍ഗീസ്, നിർമാതാവ് വിജയ് ബാബു എന്നിവരും സന്നിഹിതരായിരുന്നു.
‘ഗംഭീര സിനിമ. വിസ്മയിപ്പിക്കുന്ന ചിത്രം, ലിജോ, ഈ വര്‍ഷം ഞാൻ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച സിനിമ.–സിനിമ കണ്ട ശേഷം അനുരാഗ് കാശ്യപ് കുറിച്ചു.