E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

പുലിമുരുകന് ശേഷം റിലീസിങിൽ ചരിത്രം സൃഷ്ടിക്കാൻ ബിയോണ്ട് ബോര്‍ഡേർസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

1971-beyond-the-borders
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 1971, ബിയോണ്ട് ബോര്‍ഡേർസ് വമ്പൻ റിലീസിനൊരുങ്ങുന്നു. നാല് ഭാഷകളിലാകും ചിത്രം തിയറ്ററുകളിലെത്തുക. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ഇതിൽ മലയാളം, തെലുങ്ക് ഒരേസമയമാണ് റിലീസ്. ഹിന്ദിയിൽ പ്രമുഖ ബാനറാണ് സിനിമയുടെ റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മറ്റുഭാഷകളിലും മോഹൻലാലിന്റെ താരമൂല്യം ഉയർന്നതോെടയാണ് അണിയറക്കാർ ഇത്തരത്തിലൊരു റിലീസിന് തയ്യാറെടുത്തത്.

ഇന്ത്യ-പാക് യുദ്ധ സമയത്ത് രാജസ്ഥാൻ മേഖലയിൽ നടന്ന സംഭവമാണ് ചിത്രത്തിന് ആസ്പദമാകുന്നത്. രണ്ട് ഉയർന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമൊക്കെ പറയുന്ന സിനിമ. മേജര്‍ മഹാദേവനായും പിതാവ് കേണല്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. 

മേജർ രവിയുടെ തന്നെയാണ് തിരക്കഥ. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ സിനിമകള്‍ക്ക് ശേഷമാണ് മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നത്. 

തെലുങ്ക് താരം അല്ലു സിരിഷ്, അരുണോദയ് സിംഗ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് എന്നിവരും അഭിനേതാക്കളാണ്. സുജിത് വാസുദേവാണ് ക്യാമറ. രാഹുല്‍ സുബ്രഹ്മണ്യം, ഗോപി സുന്ദര്‍ എന്നിവരാണ് സംഗീത സംവിധാനം. ചിത്രം ഏപ്രിൽ ഏഴിന് തിയറ്ററുകളിലെത്തും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :