E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

100 കോടി ഉപയോക്താക്കൾക്ക് ഒന്നിച്ച് പരസ്യ മെസേജുകൾ അയക്കാൻ വാട്സാപ്പ് ഫീച്ചർ !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

whatsapp-web-logo
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുറ‍ഞ്ഞ കാലത്തിനിടെ വൻ ജനപ്രീതി നേടിയെടുക്കാൻ കഴിഞ്ഞ വാട്സാപ്പ് പരസ്യമേഖലയിലേക്കും തിരിയുന്നു. ഒരേസമയം എല്ലാ ഉപഭോക്താക്കൾക്കും പരസ്യ മെസേജുകൾ എത്തിക്കാനുള്ള വാട്സാപ്പ് ഫീച്ചർ വൈകാതെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രത്യേകം മെസേജ് ഫീച്ചര്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. നൂറു കോടി വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് മെസേജുകള്‍ അയക്കാനുള്ള സംവിധാനമാണിത്. പരസ്യം ചെയ്യാനായി നേരത്തെ വാട്സാപ്പിന്റെ പോളിസിയിൽ മാറ്റംവരുത്തിയിരുന്നു.

പരസ്യ മെസേജുകള്‍ക്കായി നിരവധി മാതൃകകൾ കാണും. ഉപഭോക്താവിന്റെ പ്രാദേശിക ഭാഷയിലേയ്ക്ക് ഇത് വിവര്‍ത്തനം ചെയ്യാനും സാധിക്കും. പരസ്യ മെസേജുകൾ കൈകാര്യം ചെയ്യാനായി ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന അതേ സംവിധാനമായിരിക്കും വാട്‌സാപ്പും ഉപയോഗിക്കുക. നിലവില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്ന വിൻഡോസ് ഫോൺ, ആൻഡ്രോയ്ഡ്, ഐഒഎസ് തുടങ്ങിയവയില്‍ പരസ്യ മാതൃകകള്‍ ഉൾപ്പെടുത്തും. കൂടാതെ വാട്‌സാപ്പ് വെബ്, വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് പതിപ്പുകളിലും പരസ്യ സംവിധാനമുണ്ടാകും.

whatsapp-voice

വാട്സാപ്പ് എന്റർപ്രൈസ് എന്ന പുതിയൊരു വേര്‍ഷന്‍ തന്നെ ഉണ്ടാവുമെന്നാണു ഇതിലൂടെ വ്യക്തമാകുന്നത്. വിവിധ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഉപഭോക്താക്കളുടെ ഫോണിലേയ്ക്ക് നേരിട്ട് മെസേജ് അയക്കാന്‍ സാധിക്കും. ഇൻ–ഫ്ലൈറ്റ് നോട്ടിഫിക്കേഷൻ അല്ലെങ്കില്‍ പുഷ് നോട്ടിഫിക്കേഷൻ ആയിട്ടായിരിക്കും ഇവ ഉപഭോക്താവിന്റെ ഫോണിലെത്തുക. വേണ്ട എന്നുണ്ടെങ്കില്‍ ഉപഭോക്താവിന് ഫോണില്‍ ഇത്തരം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാവും. ഇതേക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ വാട്‌സാപ്പ് പുറത്തു വിട്ടാലേ കാര്യങ്ങള്‍ വ്യക്തമാകൂ.

വാട്‌സാപ്പില്‍ പരസ്യങ്ങള്‍ ഉണ്ടാവില്ലെന്ന് കമ്പനി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം മെസേജുകള്‍ കുറച്ചുകൂടി ഉപയോഗപ്രദമായ എന്തെങ്കിലും കാര്യങ്ങളായിരിക്കും ഉപഭോക്താക്കളുടെ ഫോണുകളില്‍ എത്തിക്കുകയെന്ന് കരുതാം. വൈകാതെ പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സാപ്പ്. ഇതിനായി കമ്പനി നീക്കങ്ങൾ തുടങ്ങികഴിഞ്ഞു.

ഓര്‍ഡര്‍, ഇടപാട്, സമയവിവരങ്ങൾ, ഡെലിവറി, ഷിപ്പിങ് നോട്ടിഫിക്കേഷൻ, ഉൽപന്ന, സേവന അപ്ഡേറ്റുകൾ, മാർക്കറിങ് തുടങ്ങിയവയില്‍ ബിസിനസ് സ്ഥാപനങ്ങളും ഉപഭോക്താക്കളെയും തമ്മില്‍ ഫലപ്രദമായി കൂട്ടിയിണക്കുകയാണ് ചെയ്യുക. ഉദാഹരണത്തിന് അടുത്ത യാത്രയ്ക്കുള്ള വിമാനടിക്കറ്റ്, വാങ്ങിച്ച സാധനങ്ങളുടെ റെസീപ്റ്റ്, ഡെലിവറി നോട്ടിഫിക്കേഷനുകള്‍ എന്നിവയെല്ലാം ഇതിലൂടെ അറിയാന്‍ സാധിക്കും. മാര്‍ക്കറ്റിംഗ് മെസേജുകളിലാവട്ടെ, നിങ്ങള്‍ക്ക് താല്പര്യമുള്ള എന്തെങ്കിലും ഒരു ഓഫര്‍ ഉണ്ടായിരിക്കും. എന്തൊക്കെയായിരുന്നാലും ആര്‍ക്കും തന്നെ ഒരു കയ്‌പ്പേറിയ അനുഭവമായി ഈ ഫീച്ചര്‍ മാറാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധാലുക്കളാണ്. ഇവ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കൈകാര്യം ചെയ്യാനുള്ള അവസരം ഇതിലുണ്ടാവുമെന്നും വാട്‌സാപ്പിന്റെ പുതിയ T&C പേജില്‍ പറയുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ശല്യമായി മാറാതെ ഇത്തരം മെസേജുകള്‍ വാട്‌സാപ്പ് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാത്തിരുന്നു തന്നെ കാണണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :