E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 01:16 AM IST

Facebook
Twitter
Google Plus
Youtube

More in Business

വോഡഫോൺ റെഡ് പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് അൺലിമിറ്റഡ് കോൾ, 40ജിബി ഡേറ്റ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Vodafone.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉപഭോക്തൃ നിര 200 ദശലക്ഷം കടന്നതിന്റെ ആഘോഷ ഭാഗമായി രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോൺ ഏറ്റവും മികച്ച ഡേറ്റ, വോയ്സ് ആനുകൂല്യങ്ങൾ റെഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചു. വോഡഫോൺ റെഡ് ഉപഭോക്താക്കൾക്ക് 499 രൂപ മുതലുള്ള പദ്ധതികളിൽ അൺ ലിമിറ്റഡ് ലോക്കൽ, എസ്റ്റിഡി കോളുകളും തടസ്സമില്ലാത്ത 4ജി/3ജി ഡേറ്റ കോംപിനേഷനും ലഭ്യമാകും.

499 രൂപ, 699 രൂപ, 999 രൂപ പദ്ധതികളിൽ പരിധിയില്ലാതെ ലോക്കൽ, എസ്റ്റിഡി കോളുകളും സൗജന്യ ദേശീയ റോമിങും 100 സൗജന്യ എസ്എംഎസ്സുകളും ലഭിക്കും. 499 രൂപ പദ്ധതിയിൽ 4ജി ഉപകരണങ്ങളിൽ 3ജിബിയും 4ജി അല്ലാത്ത ഉപകരണങ്ങളിൽ ഒരു ജിബിയും ലഭിക്കും. 699 രൂപ, 999 രൂപ പദ്ധതികളിൽ 4ജി ഉപകരണങ്ങളിൽ യഥാക്രമം 5 ജിബി, 8 ജിബി ഡേറ്റയും, 4ജി അല്ലാത്ത ഉപകരണങ്ങളിൽ 2.5 ജിബിയും 5 ജിബിയും വീതം ഡേറ്റയുമാണു ലഭിക്കുക. 

റെഡ് 1299 രൂപ, 1699 രൂപ, 1999 രൂപ പദ്ധതികളിൽ, 4ജി ഉപകരണങ്ങളിൽ 12 ജിബി, 20 ജിബി, 24 ജിബി എന്നിങ്ങനെയും, 4ജി ഇതര ഉപകരണങ്ങളിൽ 8 ജിബി, 16 ജിബി, 20 ജിബി എന്നിങ്ങനെയുമാണു ലഭിക്കുക. ഇൗ മൂന്നു പദ്ധതികളിലും പരിധിയില്ലാത്ത ലോക്കൽ, എസ്റ്റിഡി കോളുകൾക്കു പുറമെ ദേശീയ റോമിങിൽ പരിധിയില്ലാതെ പുറത്തേക്കു വിളിക്കുകയും ചെയ്യാം. റോമിങിൽ സൗജന്യ ഇൻകമിങും 100 സൗജന്യ എസ്എംഎസ്സുകളും ഇവയിലും ലഭ്യമാണ്. 

ഇതിനു പുറമെ ചില സർക്കിളുകളിൽ (മുംബൈ) 2999 രൂപ പോസ്റ്റ് പെയ്ഡ് പ്ലാനിൽ 40 ജിബി 4ജി ഡേറ്റയും ഓഫര്‍ ചെയ്യുന്നുണ്ട്. 4ജി അല്ലാത്ത ഉപകരണങ്ങളിൽ 30 ജിബി ഡേറ്റ ഉപയോഗിക്കാം. ഇൗ പദ്ധതിയിലും പരിധിയില്ലാത്ത ലോക്കൽ, എസ്റ്റിഡി കോളുകൾക്കു പുറമെ ദേശീയ റോമിങിൽ പരിധിയില്ലാതെ പുറത്തേക്കു വിളിക്കുകയും ചെയ്യാം.

ഉയർന്ന തോതിലെ ഡേറ്റ ഉപയോഗവും റോമിങുമാണ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കുള്ളതെന്നും പുതിയ വോഡഫോൺ റെഡ് ഒരിക്കലും ഇവയിൽ നിന്നു പിന്തിരിയേണ്ടി വരില്ല എന്ന സ്ഥിതി പ്രദാനം ചെയ്യുകയാണെന്നും പുതിയ പദ്ധതികൾ അവതരിപ്പിച്ചു വോഡഫോൺ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യൽ ഒാഫിസർ സന്ദീപ് കടാരിയ പറഞ്ഞു. അവരുടെ ഡേറ്റ, റോമിങ്, കോൾ ആവശ്യങ്ങൾ സാധ്യമാക്കുന്നതാണ് എല്ലാം അടങ്ങുന്ന പദ്ധതികൾ. ഉയർന്ന തോതിലെ ഡേറ്റ, പരിധിയില്ലാത്ത ലോക്കൽ-എസ്റ്റിഡി കോളുകൾ, സൗജന്യ റോമിങ് എന്നിവയെല്ലാം ലഭിക്കുന്നതോടൊപ്പം വിർച്വൽ റിലേഷൻഷിപ്പ് മാനേജറുമായി ബന്ധപ്പെടുന്നതിനുള്ള മുൻഗണന എന്നിവയും വോഡഫോൺ റെഡ് അനുഭവം ആശങ്കകളില്ലാതെ ഏറ്റവും സന്തോഷകരമായ ഒന്നാക്കി മാറ്റുന്നു എന്നും അദ്ദേഹം പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :