ക്യാപിറ്റൽ ഗെയിൻ ടാക്സിൽ ബജറ്റ് നൽകുന്ന ഇളവുകൾ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഊർജം നൽകുമെന്നു വിലയിരുത്തൽ. ദീർഘകാല മൂലധന നേട്ടങ്ങളുടെ പട്ടികയിൽപ്പെടുന്ന വസ്തു ഇടപാടുകളുടെ നിക്ഷേപ കാലാവധി നിലവിലുള്ള മൂന്നു വർഷത്തിൽനിന്നു രണ്ടു വർഷമാക്കി കുറയ്ക്കുന്നതാണു നിർദേശം. ക്യാപിറ്റൽ ഗെയിൻ ടാക്സിൽ വലിയ ആശ്വാസമാകും ഈ തീരുമാനം.
ഭൂമി വാങ്ങി മൂന്നു വർഷമെങ്കിലും (36 മാസം) കൈവശം വച്ചാൽ മാത്രമേ നേരത്തെ ക്യാപിറ്റൽ ഗെയിൻ ടാക്സിൽ ആനുകൂല്യം കിട്ടുമായിരുന്നുള്ളൂ. ഈ കാലാവധി 24 മാസമാക്കുന്നതോടെ (രണ്ടു വർഷം) കൂടുതൽ ആളുകൾക്കു വലിയ നികുതി ആശ്വാസം ലഭിക്കും. നികുതി ഇളവോടെ വീണ്ടും പണം നിക്ഷേപിക്കുകയുമാകാം.
നോട്ട് അസാധുവാക്കലിനെത്തുടർന്നു മാന്ദ്യത്തിലായ റിയൽ എസ്റ്റേറ്റ് രംഗത്തെ ശക്തിപ്പെടുത്തുന്നതാണു ബജറ്റിലെ ഈ നിർദേശം.