E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ക്ക് തിരിച്ചടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ക്ക് തിരിച്ചടി. അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും തിരികെയെത്തിയതായി ബാങ്കിങ് വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. നാലുലക്ഷംകോടി രൂപയുടെയെങ്കിലും കള്ളപ്പണം തിരികെയെത്തില്ലെന്ന നരേന്ദ്രമോദി സര്‍ക്കാരിന്‍റെ കണക്കുകൂട്ടലാണ് ഇതോടെ തെറ്റിയത്.  

അസാധുവാക്കിയ 15 ലക്ഷത്തി നാല്‍പത്തിനാലായിരം കോടിരൂപയുടെ നോട്ടുകളില്‍ 15ലക്ഷം കോടിരൂപ തിരികെയെത്തിയെന്നാണ് റിപ്പോര്‍ട്ട്. മൂന്നുമുതല്‍ നാലുലക്ഷംകോടി രൂപവരെ ബാങ്കിങ് സംവിധാനം വഴി സമ്പദ്ഘടനയിലേക്ക് തിരികെയെത്തില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ വിലയിരുത്തല്‍ . അങ്ങനെയായിരുന്നെങ്കില്‍ രാജ്യത്തെ മൊത്തം പണവിതരണം വര്‍ധിപ്പിക്കാതെ തന്നെ റിസര്‍വ് ബാങ്കിന് അത്രയും തുകയ്ക്കുള്ള പുതിയ നോട്ടുകള്‍ അച്ചടിക്കാനാകും. ഇങ്ങനെ അച്ചടിക്കുന്ന പണം പ്രത്യേക വിഹിതമായി റിസര്‍വ് ബാങ്കിന് കേന്ദ്രസര്‍ക്കാരിനു കൈമാറാം. ഇതുമൂലം സര്‍ക്കാരിന്‍റെ വരുമാനത്തില്‍ വര്‍ധനയുണ്ടാവുകയും ഈ പണം വികസനപ്രവര്‍ത്തനങ്ങള്‍ക്കായി െചലവഴിക്കാന്‍ കഴിയുകയും ചെയ്യും. നോട്ടുനിരോധനത്തിനുശേഷം ബി.ജെ.പി. നേതാക്കള്‍ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ചുപറഞ്ഞിരുന്ന കണക്കുകളാണ് തെറ്റിയത്.

പുതുവല്‍സര സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്ര രൂപ തിരികെയെത്തിന്നോ എത്ര കള്ളപ്പണം കണ്ടെത്തിയെന്നോ വെളിപ്പെടുത്തിയിരുന്നില്ല. ജനം മുഴുവന്‍ പ്രതീക്ഷിച്ചിരുന്നത് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കുമെന്നാണ്. 

നോട്ട് അസാധുവാക്കലിനുകാരണം കറന്‍സിയില്‍ കള്ളപ്പണമുള്ളതിനാലെന്ന സര്‍ക്കാര്‍ വാദം പാളിയ സാഹചര്യത്തില്‍ പ്രതിപക്ഷം ഇതിന്റെ പേരില്‍ പ്രതിഷേധം ശക്തമാക്കും. ഇന്ത്യയിലും വിദേശത്തും റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള മേഖലകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം കണ്ടെത്തി കണ്ടുകെട്ടുകയാണ് ഇനി കേന്ദ്രസര്‍ക്കാരിനു മുന്നിലുള്ള വെല്ലുവിളി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :