സഞ്ചാരികളെയും നിക്ഷേപങ്ങളും ആകർഷിക്കാനുള്ള സംസ്ഥാനങ്ങളുടെ മത്സരവേദി കൂടിയാണ് പ്രവാസി ഭാരതിയ സമ്മേളനം. കുടിൽ വ്യവസായങ്ങൾ മുതൽ വിനോദ സഞ്ചാര മേഖലകളുടെ മാതൃകകൾ വരെ സമ്മേളനത്തിലെ പ്രദർശന വേദിയിൽ ഇടം പിടിച്ചു.
വ്യവസായ പ്രമുഖർ അടക്കമുള്ള വിദേശ ഇന്ത്യക്കാർക്ക് മുന്നിൽ തങ്ങളുടെ കരുത്തും പാരമ്പര്യവും പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാണ് സംസ്ഥാനങ്ങൾക്ക് പ്രവാസി ഭാരതിയ സമ്മേളനം. കശ്മീരിലെ കൈത്തറി തൊഴിലാളികളും രാജസ്ഥാനിലെ കരലൗശാല വിദഗ്ധരും അസ്സമിലെ കലാകാരന്മാരും സമ്മേളന വേദിയിൽ എത്തിച്ചേരുന്നു.
നിക്ഷേപകരെയും സഞ്ചാരികളെയും ആകർഷിക്കുകയാണ് ലക്ഷ്യം. ഓരോ സംസ്ഥാനങ്ങളിലെയും വ്യവസായ വകുപ്പാണ് പ്രദർശന വേദിയിലെ സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.