ഒരു കാലത്ത് മൊബൈൽ ലോകം പിടിച്ചടക്കിയിരുന്ന നോക്കിയയുടെ ഹിറ്റ് ഉൽപന്നം 3310 വീണ്ടും എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. പരിഷ്കരിച്ച രൂപത്തിലായിരിക്കും നോക്കിയ 3310 എത്തുക എന്നാണ് റിപ്പോർട്ട്. എന്നാൽ എന്തൊക്കെ മാറ്റങ്ങളായിരിക്കും ഈ കുഞ്ഞ്, വിലകുറഞ്ഞ ഹാൻഡ്സെറ്റിൽ എച്ച്എംഡി ഗ്ലോബൽ ഉൾപ്പെടുത്തുക എന്നാണ് ഇപ്പോഴത്തെ പ്രധാന ചർച്ച.
നോക്കിയ 3310 ന്റെ തിരിച്ചുവരവ് ഇന്റർനെറ്റിൽ ഹിറ്റായതോടെ നിരവധി സങ്കൽപിക വിഡിയോകളും ഡിസൈനുകളുമാണ് പുറത്തുവരുന്നത്. ഇതിൽ ഏറ്റവും ഹിറ്റായത് കൺസപ്റ്റ് ക്രിയേറ്റർ യുട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോയാണ്. ഈ വിഡിയോയിൽ 3310 ന്റെ നിരവധി നിറങ്ങളിലുള്ള വേരിയന്റുകള്‍ കാണാം.
1.5 ഇഞ്ച് സ്ക്രീൻ, 256കെ കളറുകൾ, പിന്നിൽ ക്യാമറ, എഫ്എം റേഡിയോ, 8ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോ യുഎസ്ബി പോർട്ട് (ചാർജ്, ഡേറ്റ കൈമാറ്റം), 1650 എംഎഎച്ച് ബാറ്ററി (235 മണിക്കൂർ ഉപയോഗിക്കാം) എന്നിവയാണ് നോക്കിയ 3310 വിഡിയോയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ. നിലവിലെ 3310 ൽ 1000 എംഎഎച്ച് ബാറ്ററിയാണ് ശേഷി.