നോക്കിയ 3310 വീണ്ടുമെത്തുന്നു, പുതിയ രൂപത്തിലും ഭാവത്തിലും. ബാര്‍സിലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പരിഷ്കരിച്ച 3310 നോക്കിയ അവതരിപ്പിച്ചത്. ഇന്‍റര്‍നെറ്റ് ലഭ്യമല്ലാത്ത ഹാന്‍ഡ്സെറ്റിന് മികച്ച ബാറ്ററി ലൈഫാണ് കമ്പനി അവകാശപ്പെടുന്നത്.
2000 ത്തില്‍ നോക്കിയ 3310 എന്ന ഹാന്‍ഡ്സെറ്റ് ജനങ്ങളുടെ വികാരമായിരുന്നു. 2005 ല്‍ നിര്‍മാണം നിര്‍ത്തിയെങ്കിലും ഈ ഹാന്‍ഡ്സെറ്റ് ഇന്നും ഉപയോഗിക്കുന്നവര്‍ അനേകമാണ്.
പതിനേഴ് വര്‍ഷത്തിന് ശേഷം നോക്കിയ പുതിയ രൂപത്തിലും ഭാവത്തിലും ഈ ഫോണിനെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ ഇത് ആഘോഷിക്കപ്പെടുന്നത് സ്വാഭാവികം. എന്നാല്‍ ഒരുപാട് പ്രതീക്ഷിക്കുന്നവര്‍ നിരാശപ്പെടാനും സാധ്യതയുണ്ട്.
കാഴ്ചയില്‍ വലിയ മാറ്റങ്ങളില്ലെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ കാലോചിതമായ മാറ്റങ്ങളുണ്ട്. 2.4 ഇഞ്ച് പോളറൈസ്ഡ് കളര്‍ സ്ക്രീന്‍, രണ്ട് മെഗാപിക്സല്‍ ക്യാമറ, എഫ്.എം.റേഡിയോ എന്നിവയാണ് പുതിയ മാറ്റങ്ങള്‍. 16 ജിബി മെമ്മറി 32 ജിബി വരെ അപ്ഗ്രേഡ് ചെയ്യാം. എന്നാല്‍ 2ജി നെറ്റ്്വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ കോളുകളും എസ്എംഎസും മാത്രമെ ഉപയോഗിക്കാനാവൂ.
സ്മരണകളുണര്‍ത്തുന്ന സ്നേക്ക് െഗയിം പുതിയ ഫോര്‍മാറ്റില്‍ അവതരിപ്പിക്കുന്നുണ്ട്. പുതിയ ബാറ്ററിയില്‍ 22 മണിക്കൂര്‍ ടോക്ക് ടൈമാണ് കമ്പനി അവകാശപ്പെടുന്നത്. സിംഗിള്‍ സിം, ഡ്യുവല്‍ സിം സൗകര്യങ്ങളുള്ള ഫോണ്‍ ഏപ്രില്‍ മുതല്‍ ഇന്ത്യന്‍ വിപണികളിലെത്തുമെന്നാണ പ്രതീക്ഷിക്കുന്നത്. 3500 രൂപയാണ് ഏകദേശവില